India vs Bangladesh | താളം കണ്ടെത്തി ഇന്ത്യ; ലഞ്ചിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 88 റൺസെടുത്തു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● യശസ്വി ജയ്‌സ്വാളും ഋഷഭ് പന്തും ക്രീസിലുണ്ട്.
● ബംഗ്ലാദേശ് നിരയിൽ ഹസൻ മഹമൂദിനായിരുന്നു മൂന്ന് വിക്കറ്റും.
ചെന്നൈ: (KVARTHA) ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. ലഞ്ചിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 88 റൺസെടുത്തു. 37 റൺസുമായി യശസ്വി ജയ്‌സ്വാളും 33 റൺസുമായി ഋഷഭ് പന്തും ക്രീസിലുണ്ട്. നേരത്തെ 34 റൺസിന് മൂന്ന് എന്ന നിലയിൽ പരുങ്ങുകയായിരുന്നു ഇന്ത്യ.
പിന്നീട് ചേർന്ന ജയ്‌സ്വാൾ-പന്ത് കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ബംഗ്ലാദേശ് നിരയിൽ ഹസൻ മഹമൂദിനായിരുന്നു മൂന്ന് വിക്കറ്റും. രോഹിത് ശർമ (6), ശുഭ്മാൻ ഗിൽ (0), വിരാട് കോഹ്‌ലി (6) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു ബംഗാൾ നായകൻ നജ്മുൽ ഹൊസൈൻ ഷാൻ്റോ. നായകന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു പിന്നീട് കണ്ടത്. ഇന്ത്യയുടെ മുൻനിര തകർന്നു. എന്നാൽ പിന്നീട് വന്ന ഋഷഭ് പന്തിനെയും കൂട്ടുപിടിച്ച് യശസ്വി ജയ്‌സ്വാൾ സ്കോർ ബോർഡ് ചലിപ്പിച്ചു. ഇതിനിടയിൽ പന്തിന്റെ ഒരു ക്യാച്ച് ശാകീബ് നഷ്ടപ്പെടുത്തുകയും ചെയ്തു.
രണ്ട് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് കളിക്കുക. 2013 മുതൽ നാട്ടിൽ തുടർച്ചയായി 17 ടെസ്റ്റ് പരമ്പരകൾ നേടിയ ഇന്ത്യ ഈ കാലയളവിൽ ആതിഥേയത്വം വഹിച്ച നാല് ടെസ്റ്റുകളിൽ മാത്രമാണ് തോറ്റത്. മാത്രമല്ല, ഇന്ത്യക്കെതിരെ ഒരു ടെസ്റ്റ് മത്സരവും ബംഗ്ലാദേശ് ജയിച്ചിട്ടില്ല. രണ്ട് അയൽക്കാർ തമ്മിൽ കളിച്ച 13 ടെസ്റ്റുകളിൽ 11 എണ്ണം ഇന്ത്യ വിജയിക്കുകയും രണ്ട് മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയും ചെയ്തു.
#INDvBAN, #TestCricket, #Chennai, #Toss, #TeamIndia, #Bangladesh
