India vs Bangladesh | ചെന്നൈയിൽ ഇന്ത്യൻ ബൗളർമാർ പിടിമുറുക്കി; ബംഗ്ലാദേശ് പരുങ്ങുന്നു
● ജസ്പ്രീത് ബുംറയ്ക്ക് മൂന്ന് വിക്കറ്റ് .
ചെന്നൈ: (KVARTHA) ഇന്ത്യൻ ബൗളർമാർ പിടിമുറുക്കി. ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെടുത്തു. 264 റൺസിന് പിന്നിലാണ് ബംഗ്ലാദേശ്.
ആദ്യ ഓവറിൽ തന്നെ ഓപ്പണറായ ഷദ്മാന്‍ ഇസ്ലാമി (രണ്ട്) നെ ജസ്പ്രീത് ബുംറ മടക്കി. എട്ടാം ഓവറിൽ ഒന്നാം പന്തിൽ സക്കീര്‍ ഹസ (മൂന്ന്) നെ അക്ഷ ദീപ് പറഞ്ഞയച്ചു. മോമിനുല്‍ ഹഖ് സംപൂജ്യനായി മടങ്ങിയതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി.
പിന്നീട് വന്ന നായകൻ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (20), മുഷ്ഫിഖുര്‍ റഹീം (എട്ട്) എന്നിവർ കാര്യമായ സംഭാവന നൽകാതെ മടക്കി. ഷാന്റോയെ മുഹമ്മദ് സിറാജ് വിരാട് കോഹ്‌ലിയുടെ കൈയിലെത്തിച്ചപ്പോൾ മുഷ്ഫിഖുര്‍ റഹീം ജസ്പ്രീത് ബുംറയുടെ പന്തിൽ കെ എല്‍ രാഹുല്ലിന് ക്യാച്ച് നൽകി മടമങ്ങുകയായിരുന്നു. അതോടെ 40ന് അഞ്ച് എന്ന നിലയിലായി.
ഷാക്കിബ് അല്‍ (32), ഹസന്‍ ലിറ്റണ്‍ ദാസ് (22) എന്നിവർ ചേർന്ന് പോർത്തിയെങ്കിലും . ജഡേജ ലിറ്റണ്‍ ദാസിനെ പറഞ്ഞയച്ചു. ഇരുവരും ചേർന്ന് 51 റൺസിന്റെ കുട്ടുകെട്ടുണ്ടാക്കി. ചായയ്ക്ക് പിരിയുമ്പോൾ ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എന്ന നിലയിലാണ്.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മുന്നും, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.
നേരത്തെ അശ്വിന്റെ സെഞ്ചുറിയുടെ ബലത്തിൽ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ 376ന് ഇന്നിംഗ്സ് അവസാനിപ്പിച്ചിരുന്നു. രണ്ടാം ദിനം ജഡേജ(86) യുടെ വിക്കറ്റ് ആദ്യം തന്നെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. രണ്ട് സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. തസ്‌കിന്‍ അഹമ്മദിന്റെ പന്തിൽ ലിറ്റണ്‍ ദാസിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. അശ്വിൻ- ജഡേജ സഖ്യം 199 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്‌കോറിയിലേക്ക് എത്തിച്ചത്.
അശ്വിൻ (113) തന്റെ ആറാം സെഞ്ചുറിയുമായി മടങ്ങി. രണ്ട് സിക്സും 11 ഫോറും നേടിയ താരം തസ്‌കിന്‍ അഹമ്മദിന്റെ പന്തിൽ നജ്മുല്‍ ഹുസൈന് ക്യാച്ച് നൽകിയായിരുന്നു മടക്കം.
#INDvBAN, #Cricket, #AshwinCentury, #TestCricket, #IndiaCricketTeam