Cricket | പരമ്പര കൈവിട്ട് ഇന്ത്യ; മൂന്നാം ഏകദിനം 110 റൺസിന് വിജയിച്ച് ലങ്ക

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുനിത് വെല്ലാലഗെ പരമ്പരയിലെ താരം
കൊളംബൊ: (KVARTHA) ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ ദയനീയമായി തോറ്റുകൊണ്ട് അവസാനിച്ചു. മൂന്നാം ഏകദിനത്തിൽ 110 റൺസിന്റെ വലിയ അന്തരത്തിലാണ് ഇന്ത്യ പരാജയപ്പെട്ടത്.
ശ്രീലങ്ക നിശ്ചയിച്ച 249 റൺസ് പിന്തുടർന്ന ഇന്ത്യയുടെ ബാറ്റിംഗ് പൂർണമായും തകർന്നു. 138 റൺസിന് ഇന്ത്യ കൂടാരം കയറി. ദുനിത് വെല്ലാലഗെ അഞ്ച് വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ തോൽവിയിലേക്ക് തള്ളിയിട്ടു.

രോഹിത് ശർമ(35)യാണ് ഇന്ത്യൻ നിരയിലെ പ്രധാന റൺ സ്‌കോറർ. ഇന്ത്യയുടെ തുടക്കം തന്നെ ദയനീയമായിരുന്നു. ടീം സ്കോർ 37ൽ നിൽക്കെ ഗിൽ പുറത്തായി. ആറ് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെ വന്ന വിരാട് കോലി, റിഷഭ് പന്ത്, അക്‌സർ പട്ടേൽ, ശ്രേയസ് അയ്യർ, ശിവം ദുബെ തുടങ്ങിയ താരങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. വാഷിംഗ്ടൺ സുന്ദറാണ്( 30) മറ്റൊരു പ്രധാന സ്‌കോറർ.
ടോസ് നേടി ലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു പിന്നീട് കണ്ടത്. അവിഷ്‌ക ഫെർണാണ്ടോയും കുശാല്‍ മെന്‍ഡിന്‍സും മികച്ച പ്രകടനം കാഴ്ചവച്ചു. അവിഷ്‌ക 96 റൺസും കുശാല്‍ 59 റൺസും നേടി.
ജയത്തോടെ ശ്രീലങ്ക ഏകദിന പരമ്പര 2-0ന് സ്വന്തമാക്കി. ആദ്യ മത്സരം ടൈ ആയിരുന്നു. രണ്ടാം മത്സരം ലങ്ക 32 റൺസിന് വിജയിച്ചിരുന്നു.