Sports | ലങ്കയെ തോൽപ്പിച്ച് ഇന്ത്യക്ക് ടി20 പരമ്പര; ആദ്യ പന്തിൽ പുറത്തായി സഞ്ജു സാംസൺ


പല്ലെകെലേ: (KVARTHA) ലങ്കയെ തോൽപ്പിച്ച് ഇന്ത്യക്ക് ടി20 പരമ്പര. രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ വിജയത്തോടെ ശ്രീലങ്കയെ പരാജയപ്പെടുത്തി. മഴയെ തുടർന്ന് എട്ട് ഓവറിൽ 78 ആയി ചുരുക്കപ്പെട്ട രണ്ടാം ടി20 ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ ലക്ഷ്യം മറികടന്നു.
യശസ്വി ജയ്‌സ്വാൾ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഓപ്പണർ റോളിൽ എത്തിയ സഞ്ജു സാംസൺ ആദ്യ പന്തിൽ പുറത്തായി.
ശ്രീലങ്കയ്ക്കായി കുശാല്‍ പെരേര 53 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി രവി ബിഷ്‌ണോയ് മൂന്ന് വിക്കറ്റുകൾ നേടി. അർഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതം ലഭിച്ചു. വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി.