Chennai Test | ബംഗ്ലാദേശ് 149ന് പുറത്ത്; ബുംറയ്ക്ക് നാല് വിക്കറ്റ്
● ആകാശ് ദീപ്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
● ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ 376 റൺസ് എടുത്തിരുന്നു.
ചെന്നൈ: (KVARTHA) ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ബൗളർമാർ പിടിമുറുക്കിയപ്പോൾ ബംഗ്ലാദേശ് 149ന് പുറത്ത്. ഇന്ത്യയ്ക്ക് 227 റൺസിന്റെ ലീഡ്. നേരത്തെ ഒന്നാം ഇന്നിംഗ്‌സിൽ അശ്വിന്റെ സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ 376 റൺസ് എടുത്തിരുന്നു.
ജസ്പ്രീത് ബുംറയ്ക്ക് നാല് വിക്കറ്റ് ലഭിച്ചു. ആകാശ് ദീപ്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
ചായയ്ക്ക് പിരിയുമ്പോൾ ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എന്ന നിലയിലായിരുന്നു. ചായയ്ക്ക് ശേഷം തസ്‌കിന്‍ അഹമ്മദിനെ (11) ബുംറയും, നഹിദ് റാണ (11) സിറാജും ചേർന്ന് മടക്കിയതോടെ ഇന്നിംഗ്സ് അവസാനിച്ചു.
ആദ്യ ഓവറിൽ തന്നെ ഓപ്പണറായ ഷദ്മാന്‍ ഇസ്ലാമി (രണ്ട്) നെ ജസ്പ്രീത് ബുംറ മടക്കിയിരുന്നു. എട്ടാം ഓവറിൽ ഒന്നാം പന്തിൽ സക്കീര്‍ ഹസ (മൂന്ന്)നെ ആകാശ് ദീപ് പറഞ്ഞയച്ചു. മോമിനുല്‍ ഹഖ് സംപൂജ്യനായി മടങ്ങിയതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി.
പിന്നീട് വന്ന നായകൻ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (20), മുഷ്ഫിഖുര്‍ റഹീം (എട്ട്) എന്നിവർ കാര്യമായ സംഭാവന നൽകാതെ മടക്കി. ഷാന്റോയെ മുഹമ്മദ് സിറാജ് വിരാട് കോഹ്‌ലിയുടെ കൈയിലെത്തിച്ചപ്പോൾ മുഷ്ഫിഖുര്‍ റഹീം ജസ്പ്രീത് ബുംറയുടെ പന്തിൽ കെ എല്‍ രാഹുല്ലിന് ക്യാച്ച് നൽകി മടമങ്ങുകയായിരുന്നു. അതോടെ 40ന് അഞ്ച് എന്ന നിലയിലായി.
ഷാക്കിബ് അല്‍ (32), ഹസന്‍ ലിറ്റണ്‍ ദാസ് (22) എന്നിവർ ചേർന്ന് പൊരുതിയെങ്കിലും ജഡേജ ലിറ്റണ്‍ ദാസിനെ പറഞ്ഞയച്ചു.
#INDvBAN, #CricketTwitter, #TestCricket, #IndianCricketTeam, #BangladeshCricketTeam, #Bumrah