IND vs BAN | വെളിച്ചക്കുറവ്: മൂന്നാം ദിനം കളി നേരത്തെ അവസാനിപ്പിച്ചു; അശ്വിന് മൂന്ന് വിക്കറ്റ്; നജ്മുൽ ഹുസൈൻ ഷാൻ്റോയ്ക്ക് അർധശതകം
● ബംഗ്ലാദേശ് 515 റൺസ് വിജയലക്ഷ്യത്തോടെ ബാറ്റിംഗ് ചെയ്യുന്നു.
● നജ്മുൽ ഹൊസൈൻ ഷാൻ്റോയും ഷാക്കിബ് അൽ ഹസനുമാണ് ക്രീസിൽ.
ചെന്നൈ: (KVARTHA) ഇന്ത്യ- ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം നാൾ വെളിച്ചം കുറവായതിനാൽ കളി നേരത്തെ അവസാനിപ്പിച്ചു.
ഇന്ത്യയ്‌ക്കെതിരെ 515 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നാല് വിക്കറ്റ് നഷ്ടമായി. നായകൻ നജ്മുൽ ഹൊസൈൻ ഷാൻ്റോയും ഷാക്കിബ് അൽ ഹസനുമാണ് ക്രീസിൽ.
നേരത്തെ, ഇന്ത്യ 287/4 എന്ന നിലയിൽ തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്ത് 515 റൺസ് എന്ന വിജയലക്ഷ്യം ബംഗ്ലാദേശിന് മുന്നിൽ വെക്കുകയായിരുന്നു. മികച്ച സെഞ്ചുറികൾ നേടിയ ശുഭ്മാൻ ഗില്ലും ഋഷഭ് പന്തുമാണ് ഇന്ത്യയുടെ ഇന്നിംഗ്സിൻ്റെ പ്രധാന ശില്പികൾ. ഗിൽ 119* റൺസെടുത്തപ്പോൾ പന്ത് 109 റൺസെടുത്തു.
രണ്ടാം ദിനം യശസ്വി ജയ്‌സ്വാൾ (10), രോഹിത് ശർമ (5), വിരാട് കോഹ്‌ലി (17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിൽ വീണത്.
#INDvBAN, #TestCricket, #ChennaiTest, #Cricket, #India, #Bangladesh, #StumpsEarly, #PoorLight