Big Bash League | വനിതാ ബിഗ് ബാഷ്: ഇന്ത്യൻ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിന് ഇടമില്ല; സ്മൃതി മന്ദാനയെ അഡ്‌ലെയ്ജഡ് സ്ട്രൈക്കേഴ്സ് നിലനിര്‍ത്തി
ജെമീമ റോഡ്രിഗസ്, ശിഖ പാണ്ഡേ, ദീപ്തി ശർമ, യാസ്തിര ഭാട്ടിയ, ദയാലൻ ഹേമലത എന്നിവർ വിവിധ ഓസ്ട്രേലിയൻ ടീമുകൾ സ്വന്തമാക്കി
മെൽബണ്‍: (KVARTHA) ഓസ്ട്രേലിയയിലെ വനിതാ ടി20 ലീഗായ ബിഗ് ബാഷ് ലീഗിലെ താരലേലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകയായ ഹർമൻപ്രീത് കൗറിന് ഇടമില്ല.
കഴിഞ്ഞ അഞ്ച് സീസണുകളായി ബിഗ് ബാഷ് ലീഗിൽ സജീവമായിരുന്ന ഹർമൻപ്രീത്, മെൽബൺ സ്‌ട്രൈക്കേഴ്‌സ്, മെൽബൺ റെനഗേഡ്സ് എന്നീ ടീമുകളിൽ കളിച്ചിട്ടുണ്ട്. 2023 ലെ വനിതാ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ ചാമ്പ്യൻമാരാക്കിയതും ഹർമൻപ്രീത് ആയിരുന്നു.
അതുപോലെ തന്നെ, മലയാളി താരം ആശാ ശോഭനയെയും ലേലത്തിൽ ആരും സ്വന്തമാക്കിയില്ല. കഴിഞ്ഞ വനിതാ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി മികച്ച പ്രകടനം കാഴ്ചവച്ച ശ്രേയങ്ക പാട്ടീലിനെയും ലേലത്തിൽ ആരും തിരഞ്ഞെടുത്തില്ല. ഏഷ്യാ കപ്പിൽ പരിക്കേറ്റതിനാലാണ് ശ്രേയങ്കയെ ആരും തിരഞ്ഞെടുക്കാതിരുന്നതെന്ന് കരുതപ്പെടുന്നു.
രാധാ യാദവ്, സ്നേങ് റാണ, മേഘ്ന സബ്ബിനേനി, വേദ കൃഷ്ണമൂർത്തി എന്നീ ഇന്ത്യൻ താരങ്ങളെയും ലേലത്തിൽ ആരും സ്വന്തമാക്കിയില്ല.
ഇന്ത്യ താരങ്ങളായ ജെമീമ റോഡ്രിഡസിനെയും ശിഖ പാണ്ഡെയയും ബ്രിസ്ബേന്‍ ഹീറ്റ സ്വന്തമാക്കിയപ്പോൾ ദീപ്തി ശര്‍മയെയും യാസ്തിര ഭാട്ടിയയെയും മെല്‍ബണ്‍ സ്റ്റാര്‍സ് സ്വന്തമാക്കി. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയെ അഡ്‌ലെയ്ജഡ് സ്ട്രൈക്കേഴ്സ് നിലനിര്‍ത്തുകയും ചെയ്തു. ദയാലന്‍ ഹേമലതയെ പെര്‍ത്ത് സ്കോര്‍ച്ചേഴ്സും സ്വന്തമാക്കി.