Cricket | മാഞ്ചസ്റ്റർ ടെസ്റ്റിൽ ശ്രീലങ്കക്കെതിരെ ഇംഗ്ലണ്ടിന് മേൽക്കൈ
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക ഒന്നാം ഇന്നിംഗ്സിൽ 236 റൺസിന് പുറത്തായിരുന്നു.
മാഞ്ചസ്റ്റർ: (KVARTHA) ശ്രീലങ്കക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് മേൽക്കൈ.
രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 259 റൺസ് എടുത്ത ഇംഗ്ലണ്ടിന് 23 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് എടുത്തു. ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ 72 റൺസുമായി പുറത്താവാതെ നിൽക്കുന്ന ജാമീ സ്മിത്താണ്. ശ്രീലങ്കക്കായി അശിത ഫെർണാണ്ടോ മൂന്ന് വിക്കറ്റ് നേടി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലങ്ക ഒന്നാം ഇന്നിംഗ്സിൽ 236 റൺസിന് പുറത്തായിരുന്നു. ധനഞ്ജയ ഡി സില്‍വ (74) മിലന്‍ രത്‌നായകെ (72) എന്നിവരാണ് ശ്രീലങ്കയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചത്. മിലൻ രത്‌നായകെ ടെസ്റ്റിൽ ഒമ്പതാം നമ്പറിൽ ബാറ്റിംഗ് ചെയ്ത് ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ ഇന്ത്യൻ താരം ബൽവീന്ദർ സിംഗ് സന്ധുവിന്റെ റെക്കോർഡ് മറികടന്നു.
ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നു. ആദ്യം മൂന്ന് വിക്കറ്റ് വളരെ വേഗത്തിൽ നഷ്ടമായി. എന്നാൽ ജോ റൂട്ടും ഹാരി ബ്രൂക്കും ചേർന്ന് ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് പടുത്തുയർത്തി. പിന്നീട് ജാമീ സ്മിത്തും ക്രിസ് വോക്സും ചേർന്ന് ഇംഗ്ലണ്ടിന് ലീഡ് നേടിക്കൊടുത്തു.