Cricket | രാഹുൽ ദ്രാവിഡിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് വൈറ്റ് ബോൾ ടീമിന്റെ പരിശീലകനാക്കാൻ ശ്രമം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍: (KVARTHA) ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ടി20 ലോകകപ്പ് ചാമ്പ്യന്മാരാക്കിയ പരിശീലകൻ രാഹുൽ ദ്രാവിഡിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് വൈറ്റ് ബോൾ ടീമിന്റെ പരിശീലകനാക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ വൈറ്റ് ബോൾ ടീമിന്റെ പരിശീലകനായിരുന്ന മാത്യു മോട്ട് ഈ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതിനെ തുടർന്നാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നതിന്റെ ചുമതല മുൻ ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗനാണ്.
രാഹുൽ ദ്രാവിഡ്, റിച്ചി പോണ്ടിംഗ്, സ്റ്റീഫൻ ഫ്ലെമിംഗ്, ആൻഡ്ര്യു ഫ്ലിന്റ്‌ഓഫ് എന്നിവരെല്ലാം ഈ സ്ഥാനത്തേക്ക് അനുയോജ്യരാണ്. എന്നാൽ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനായ ബ്രണ്ടൻ മക്കല്ലം വൈറ്റ് ബോൾ ടീമിനെ പരിശീലിപ്പിക്കാൻ തയ്യാറായാൽ അദ്ദേഹത്തിന് ആദ്യ പരിഗണന നൽകുമെന്നും മോർഗൻ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീമുകളിൽ ഒന്നായ ഇംഗ്ലണ്ടിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നയാൾക്ക് ആകർഷകമായ ഓഫറുകൾ നൽകേണ്ടത് ക്രിക്കറ്റ് ബോർഡിന്റെ ഉത്തരവാദിത്തമാണെന്നും മോർഗൻ കൂട്ടിച്ചേർത്തു. രാഹുൽ ദ്രാവിഡ് ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് കിരീടം നേടിയ ശേഷം പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. ഇപ്പോൾ ഗൗതം ഗംഭീറാണ് ഇന്ത്യൻ ടീമിന്റെ പരിശീലകൻ.
പരിശീലക സ്ഥാനം ഒഴിഞ്ഞത് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനാൽ ഇംഗ്ലണ്ടിന്റെ ഓഫർ സ്വീകരിക്കാൻ രാഹുൽ ദ്രാവിഡ് തയ്യാറാകുമോ എന്നത് സംശയമാണ്.
