Allegation | ബട്‌ലർ-ഫ്ലിൻടോഫ് തർക്കം: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ പ്രതിസന്ധി
ബട്‌ലർ ഇംഗ്ലീഷ് ക്യാപ്റ്റനായി തുടരുമെന്ന് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി
ലണ്ടന്‍: (KVARTHA) ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ വൈറ്റ് ബോൾ ക്യാപ്റ്റനായ ജോസ് ബട്‌ലറും പരിശീലകനായ ആൻഡ്ര്യു ഫ്ലിൻടോഫും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന്റിപ്പോർ്ട്ട്. ബട്‌ലറുമായി ഒത്തുപോകാൻ കഴിയാത്തതിനാൽ ഫ്ലിൻടോഫ് ടീം വിട്ടുവെന്നാണ് ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.
ഇതോടെ ഇംഗ്ലണ്ട് വൈറ്റ് ബോൾ ടീമിന്റെ താല്‍ക്കാലിക കോച്ചായ മാർക്കസ് ട്രെസ്കോത്തിക് തൽക്കാലം കോച്ചായി തുടരുമെന്നാണ് സൂചന. ഓസ്ട്രേലിയക്കെതിരായ വൈറ്റ് ബോൾ പരമ്പരയിൽ ഫ്ലിൻടോഫ് കോച്ചിംഗ് സ്റ്റാഫിന്റെ ഭാഗമായി ഉണ്ടാവില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. മൂന്ന് ടി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും അടങ്ങുന്ന പരമ്പരയിലാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയക്കെതിരെ കളിക്കുക.
ബട്‌ലറുമായുള്ള ഭിന്നതമൂലം തുടരാനാവില്ലെന്ന് പറഞ്ഞാണ് ഫ്ലിൻടോഫ് ടീം വിട്ടത്. ബട്‌ലർ ഇംഗ്ലീഷ് ക്യാപ്റ്റനായി തുടരുമെന്ന് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ഫ്ലിൻടോഫ് ടി20 ലോകകപ്പിലും പരിശീലകനായി ഇംഗ്ലണ്ട് ടീമിനെ നയിച്ചിരുന്നു. പക്ഷെ നിലവിലെ ചാമ്പ്യൻമാരായിരുന്ന ഇംഗ്ലണ്ട് ഫൈനൽ കാണാതെ പുറത്തായിരുന്നു. തുടർന്ന് മാത്യു മോട്ടിനെ വൈറ്റ് ബോൾ ടീം പരിശീലക സ്ഥാനത്തിൽ നിന്ന് മാറ്റി മാർക്കസ് ട്രെസ്കോത്തിക്കിന് ഇംഗ്ലണ്ട് പരിശീലകന്റെ താല്‍ക്കാലിക ചുമതല ഏൽപ്പിക്കുകയും ചെയ്തു.
ട്രെസ്കോത്തിക്കുമായി ബട്‌ലർ മികച്ച ബന്ധം പുലർത്തുന്നതിനാൽ മുഴുവൻ സമയ കോച്ചായി ഇംഗ്ലണ്ട് നിയമിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.