Cricket | ദുലീപ് ട്രോഫി: മുഷീർ ഖാൻ തിളങ്ങി; ഇന്ത്യ ബി മികച്ച നിലയിൽ
മറ്റൊരു മത്സരത്തിൽ റുതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ഇന്ത്യ സി ടീം ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യ ഡി ടീമിനെതിരെ ഒമ്പത് റൺസിന്റെ ലീഡ് നേടിയിട്ടുണ്ട്.
ബെംഗളൂരു: (KVARTHA) ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ബി ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. മുഷീർ ഖാൻറെ അപരാജിത സെഞ്ചുറിയും നവദീപ് സെയ്നിയുടെ മികച്ച പിന്തുണയും ഇന്ത്യ ബി ടീം ഇന്ത്യ എ ടീമിനെതിരെ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്.
രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ ബി 290 റണ്‍സിന് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ്. മുഷീർ ഖാൻ 174 റണ്‍സും നവദീപ് സെയ്നി 42 റണ്‍സും നേടിയിട്ടുണ്ട്. ഇരുവരുടെയും കൂട്ടുകെട്ടിൽ ഇതുവരെ 196 റണ്‍സ് പിറന്നു. രണ്ടാം ദിനം ഇന്ത്യ എ ടീമിന് ഒരു വിക്കറ്റ് പോലും വീഴ്ത്താൻ കഴിഞ്ഞില്ല.
മറ്റൊരു മത്സരത്തിൽ റുതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ഇന്ത്യ സി ടീം ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യ ഡി ടീമിനെതിരെ ഒമ്പത് റൺസിന്റെ ലീഡ് നേടിയിട്ടുണ്ട്. ഇന്ത്യ ഡിയുടെ 164 റൺസിന് മറുപടിയായി ഇന്ത്യ സി 168 റണ്‍സിന് ഓൾ ഔട്ടായി. റുതുരാജ് ഗെയ്ക്വാദ്, സായ് സുദർശൻ എന്നിവർ നിരാശപ്പെടുത്തിയപ്പോൾ ബാബാ ഇന്ദ്രജിത്ത്, അഭിഷേക് പോറൽ എന്നിവർ ഇന്ത്യ സിക്കായി മികച്ച പ്രകടനം കാഴ്ചവച്ചു.