Asia Cup | വനിത ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനലിൽ; സ്മൃതി മന്ദാനയ്ക്ക് ഫിഫ്റ്റി

 
Asia Cup
Asia Cup

Image Credit: Instagram / indiancricketteam

ബംഗ്ലാദേശിനെ പത്ത് വിക്കറ്റിന് തകർത്താണ് ഇന്ത്യ ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടിയത്

.

ധാംബുള്ള: (KVARTHA) വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനലിൽ.  ബംഗ്ലാദേശിനെ പത്ത് വിക്കറ്റിന് തകർത്താണ് ഇന്ത്യ ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടിയത്.

രണ്‍ഗിരി ധാംബുള്ള ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാൽ, ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനത്തിന് മുന്നിൽ ബംഗ്ലാദേശ് ബാറ്റിംഗ് നിര പതറുകയായിരുന്നു. രേണുക സിംഗ് മൂന്ന് വിക്കറ്റും രാധാ യാദവ് മൂന്ന് വിക്കറ്റും വീഴ്ത്തി ബംഗ്ലാദേശിനെ 80 റൺസിൽ ഒതുക്കി.

സ്മൃതി മന്ദാനയുടെ അർധശതകവും ഷെഫാലി വർമയുടെ മികച്ച ഇന്നിംഗ്സും ഇന്ത്യക്ക് വിജയം എളുപ്പമാക്കി. മന്ദാന 39 പന്തിൽ 55 റൺസ് നേടി. ഷെഫാലി വർമ 26 റൺസുമായി പുറത്താവാതെ നിന്നു. ഫൈനലിൽ ഇന്ത്യ നേരിടുക ശ്രീലങ്കയെയോ പാകിസ്ഥാനെയോ ആയിരിക്കും. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia