Visit | ക്രികറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കർ 21ന് കാസർകോട്ട്; താരത്തിന്റെ പേരിലുള്ള റോഡിന്റെ നാമകരണം നിർവഹിക്കും; ഉജ്വല സ്വീകരണവും ഒരുക്കും


● എത്തുന്നത് കാസർകോട് നഗരസഭയുടെ ആതിഥേയത്വം സ്വീകരിച്ച്
● തുറന്ന വാഹനത്തിൽ സ്വീകരിച്ച് ആനയിക്കും.
● പൊതുസമ്മേളനത്തിൽ ആദരിക്കും
കാസർകോട്: (KVARTHA) ക്രികറ്റ് ഇതിഹാസവും ഇൻഡ്യൻ ടീം മുൻ ക്യാപ്റ്റനുമായ സുനിൽ ഗവാസ്‌കർ ഫെബ്രുവരി 21ന് കാസർകോട് സന്ദർശിക്കും. കാസർകോട് നഗരസഭയുടെ ആതിഥേയത്വം സ്വീകരിച്ച് എത്തുന്ന അദ്ദേഹം അന്ന് വൈകിട്ട് 3.30ന് വിദ്യാനഗറിലെ കാസർകോട് മുനിസിപ ൽ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് സുനിൽ മനോഹർ ഗവാസ്‌കർ മുനിസിപൽ സ്റ്റേഡിയം റോഡ് എന്ന് നാമകരണം ചെയ്യും.
തുടർന്ന് തുറന്ന വാഹനത്തിൽ ചെട്ടുംകുഴിയിലെ റോയൽ കൺവെൻഷൻ സെൻ്ററിലേക്ക് സ്വീകരിച്ച് ആനയിക്കും. റോയൽ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ അദ്ദേഹത്തെ ആദരിക്കും. ഇൻഡ്യൻ ക്രികറ്റിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സുനിൽ ഗവാസ്‌കറെ ആദരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ ആവശ്യപ്രകാരമാണ് നഗരസഭ കാസർകോട്ട് സ്വീകരണം ഒരുക്കാനും സ്റ്റേഡിയം റോഡിന് അദ്ദേഹത്തിന്റെ പേര് നൽകാനും തീരുമാനിച്ചത്. ചടങ്ങ് പ്രൗഢമാക്കാൻ നഗരസഭയും എൻഎ നെല്ലിക്കുന്ന് എംഎൽഎ ചെയർമാനും നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം വർകിംഗ് ചെയർമാനുമായുള്ള സംഘാടക സമിതി വലിയ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്? കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ!
Cricket legend Sunil Gavaskar will visit Kasaragod on February 21st. He will name a road after himself and be honored at a public meeting. The municipality and NA Nellikunnu are making grand preparations for the event.
#SunilGavaskar #Kasaragod #CricketLegend #IndianCricket #Kerala