Victory | ചാംപ്യൻസ് ട്രോഫിയിലെ വിജയം: വിവാദങ്ങൾ മറന്ന് ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ്; രോഹിത്തിനെ കുറിച്ചുള്ള വിലയിരുത്തലുകൾ തെറ്റെന്ന് കായിക വിദഗ്ധർ


● രോഹിത് ശർമ്മയ്ക്കെതിരായ മുൻ വിമർശനങ്ങൾ ഷമാ മുഹമ്മദ് തിരുത്തി.
● രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയെ കായിക വിദഗ്ധർ പ്രശംസിച്ചു.
● ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരായ വിജയം ഇന്ത്യക്ക് നിർണായകമായി.
● വിരാട് കോഹ്ലിയുടെ മികച്ച ബാറ്റിംഗ് പ്രകടനം ടീമിന് കരുത്തേകി
കണ്ണൂർ: (KVARTHA) ചാംപ്യൻസ് ട്രോഫിയിൽ ഓസീസീനെതിരെ സെമി ഫൈനല്‍ വിജയത്തിന് പിന്നാലെ അഭിനന്ദനവുമായി കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ്. സാമൂഹ്യ മാധ്യമമായ എക്സിലൂടെയായിരുന്നു അവരുടെ പ്രതികരണം. ക്രിക്കറ്റ് ആരാധികയെന്ന നിലയിൽ രോഹിത് ശര്‍മയ്ക്ക് കീഴിലുള്ള ഇന്ത്യന്‍ ടീം ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് സെമി ഫൈനലില്‍ എത്തിയതില്‍ ഏറെ സന്തോഷം. മത്സരത്തില്‍ 84 റണ്‍സ് നേടിയ വിരാട് കോലിക്ക് അഭിനന്ദനങ്ങള്‍. ഫൈനല്‍ മത്സരത്തിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്', ഷമ മുഹമ്മദ് എക്‌സ് അക്കൗണ്ടിൽ അഭിപ്രായം പങ്കുവച്ചു.
നേരത്തെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കെതിരെ വിമർശനവുമായി ഷമാ മുഹമ്മദ് രംഗത്തു വന്നിരുന്നു. പൊണ്ണത്തടി കാരണം രോഹിത്തിന് ബാറ്റ് ചെയ്യാൻ കഴിയുന്നില്ലെന്നും അലസത കാരണം ടീം തോൽക്കുകയാണെന്നുമായിരുന്നു അവരുടെ വിമർശനം. ഈ പോസ്റ്റ് വിവാദമായതിനെ തുടർന്ന് എ.ഐ.സി.സി ഇടപെടുകയും പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ തൻ്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നുവെന്നായിരുന്നു ഷമയുടെ പ്രതികരണം.
ബി.ജെ.പി നേതാക്കൾ ഷമാ മുഹമ്മദ് ഇന്ത്യൻ ടീമിനെ അധിക്ഷേപിച്ചുവെന്ന ആരോപണവുമായി രംഗത്തുവന്നിരുന്നു. രോഹിത്തിനെ കുറിച്ചു ഷമ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് കായിക വിദഗ്ദ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചരിത്രത്തിൽ ഇതുവരെ ഒരു ഇന്ത്യൻ ക്യാപ്റ്റനും നേടാത്ത റെക്കാർഡുകളാണ് രോഹിത്ത് തൻ്റെ ക്യാപ്റ്റൻസിയിൽ നേടിയതെന്ന് കണക്കുകൾ ഉദ്ധരിച്ചു ഇവർ ചൂണ്ടിക്കാട്ടുന്നു.
ചാംപ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തിയതോടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ സ്വന്തമാക്കിയത് ഒരു അപൂര്‍വനേട്ടം കൂടിയാണ്. രോഹിത്തിന് കീഴില്‍ ഇന്ത്യ ചാംപ്യൻസ് ട്രോഫി ഫൈനലിലെത്തിയതോടെ ഐസിസിയുടെ എല്ലാ ടൂര്‍ണമെന്‍റുകളിലും ടീമിനെ ഫൈനലിലെത്തിച്ച ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയത്.
2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും 2023ലെ ഏകദിന ലോകകപ്പിലും 2024ലെ ടി20 ലോകകപ്പിലും ഇപ്പോള്‍ ചാംപ്യൻസ് ട്രോഫിയിലും ഇന്ത്യയെ ഫൈനലിലെത്തിച്ചതോടെയാണ് അപൂര്‍വ നേട്ടം രോഹിത്തിന്‍റെ പേരിലായത്. ഇതില്‍ 2024ലെ ടി20 ലോകകപ്പില്‍ രോഹിത് ഇന്ത്യക്ക് കിരീടം സമ്മാനിച്ചപ്പോള്‍ ഏകദിന ലോകകപ്പിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഫൈനലിലും പരാജയപ്പെടേണ്ടി വന്നു. മുന്‍ നായകന്‍ എം എസ് ധോണി ഇന്ത്യയ്ക്ക് ടി20, ഏകദിന ലോകകപ്പ് കിരീടങ്ങളും ചാംപ്യൻസ് ട്രോഫിയും സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ധോണിയുടെ കാലത്ത് ലോക ടെസ്റ്റ്ചാമ്പ്യൻഷിപ്പുണ്ടായിരുന്നില്ല.
ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസൺ 2019 ലെ ഏകദിന ലോകകപ്പ്, 2021 ജൂണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, 2021 നവംബറിൽ ടി20 ലോകകപ്പ് എന്നിവയുടെ ഫൈനലിലേക്ക് കിവീസിനെ നയിച്ചു, എന്നാൽ ക്യാപ്റ്റനായിരുന്ന സമയത്ത് ന്യൂസിലൻഡിന് ഒരിക്കലും ചാംപ്യൻസ് ട്രോഫി ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ? ഈ വാർത്ത ഷെയർ ചെയ്യൂ.
After India's victory in the Champions Trophy, Congress spokesperson Shama Mohammed congratulated the team, retracting her previous criticisms of Rohit Sharma. Sports experts also praised Rohit's captaincy.
#ChampionsTrophy, #RohitSharma, #IndianCricket, #ShamaMohammed, #CricketNews, #Sports