SWISS-TOWER 24/07/2023

Cricket | ബോർഡർ-ഗവാസ്കർ ട്രോഫി: ഇത്തവണയും ഇന്ത്യയ്ക്ക് കൂടുതൽ സാധ്യതയെന്ന് വസിം ജാഫർ

 
Border-Gavaskar Trophy: Former Player Wasim Jaffer Predicts India's Chances
Border-Gavaskar Trophy: Former Player Wasim Jaffer Predicts India's Chances

Photo credit: Instagram/ Wasimjaffer14

ADVERTISEMENT

ടീമിൽ അർഷ്ദീപ് സിംഗ്, മായങ്ക് യാദവ് എന്നിവരെ ഉൾപ്പെടുത്തണമെന്ന് വസിം ജാഫർ 

മുംബൈ: (KVARTHA) ഈ വർഷാവസാനത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയിൽ നടക്കുന്ന അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന ബോർഡർ-ഗവാസ്കർ ട്രോഫിക്കായി പോകുകയാണ്.

ഇന്ത്യയാണ് നിലവിൽ പരമ്പരയിലെ ജേതാക്കൾ. കഴിഞ്ഞ തവണ ഇന്ത്യ ഓസ്‌ട്രേലിയയിലെത്തിയപ്പോള്‍ പിന്നിൽ നിന്ന് തിരിച്ചടിച്ച് പരമ്പര സ്വന്തമാക്കുകയായിരുന്നു. ഇത്തവണയും ഇന്ത്യ തന്നെ പരമ്പര നേടാനാണ് സാധ്യതയെന്ന് മുൻ ക്രിക്കറ്റർ വസിം ജാഫർ പറഞ്ഞു.

Aster mims 04/11/2022

ജസ്പ്രിത ബുംറാ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരെ പരമ്പരയിലെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കുന്നുവെങ്കിൽ ഇന്ത്യക്ക് വലിയ സാധ്യതകളുണ്ട്. തുടർച്ചയായി ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാൻ കഴിയും. അതുപോലെ, അർഷ്ദീപ് സിംഗ്, മായങ്ക് യാദവ് എന്നിവരെ ടീമിൽ എടുക്കേണ്ടതുണ്ട്. ഇടങ്കയ്യിൽ അർഷ്ദീപിന് തിളങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മായങ്കിന്റെ പേസ് ഓസ്‌ട്രേലിയയെ വിറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറെ നാളുകളായി പരിക്കിന്റെ പിടിയിലുള്ള മുഹമ്മദ് ഷമി തിരിച്ചുവരവിന്റെ തയ്യാറെടുപ്പിലാണ്. ഏകദിന ലോകകപ്പിന് ശേഷം ഷമി ക്രിക്കറ്റ് കളിച്ചിട്ടില്ല. ഇപ്പോൾ പരിശീലനം ആരംഭിച്ച താരം, ബംഗ്ലാദേശിനെതിരെ വരുന്ന ടെസ്റ്റ് പരമ്പരയിൽ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകൾ കളിക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia