Test Series | ആദ്യ ടെസ്റ്റ് മത്സരത്തിൽ ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച് ബംഗാൾ നായകൻ
● ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.
● രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
● ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നീ പേസർമാർ ഉൾപ്പെട്ടിട്ടുണ്ട്.
ചെന്നൈ: (KVARTHA)ആദ്യ ടെസ്റ്റ് മത്സരത്തിൽ ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച് ബംഗാൾ നായകൻ
നജ്മുൽ ഹൊസൈൻ ഷാൻ്റോ. ഇതിന് തൊട്ടുമുമ്പുള്ള പാകിസ്ഥാനിലെ ചരിത്രപരമായ പരമ്പര വിജയത്തിൻ്റെ കരുത്തിലാണ് ബംഗ്ലാദേശ് ഇന്ത്യയിലേക്കെത്തുന്നത്.
ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നി ഫാസ്റ്റ് ബൗളിംഗ് ആക്രമണമാണ് ഇന്ത്യ തിരഞ്ഞെടുത്തതെന്ന് രോഹിത് ശർമ്മ പറഞ്ഞു. രണ്ട് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് കളിക്കുക.
2013 മുതൽ നാട്ടിൽ തുടർച്ചയായി 17 ടെസ്റ്റ് പരമ്പരകൾ നേടിയ ഇന്ത്യ ഈ കാലയളവിൽ ആതിഥേയത്വം വഹിച്ച നാല് ടെസ്റ്റുകളിൽ മാത്രമാണ് തോറ്റത്. മാത്രമല്ല, ഇന്ത്യക്കെതിരെ ഒരു ടെസ്റ്റ് മത്സരവും ബംഗ്ലാദേശ് ജയിച്ചിട്ടില്ല. രണ്ട് അയൽക്കാർ തമ്മിൽ കളിച്ച 13 ടെസ്റ്റുകളിൽ 11 എണ്ണം ഇന്ത്യ വിജയിക്കുകയും രണ്ട് മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയും ചെയ്തു.
ഇന്ത്യ ഇലവൻ: രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.
#INDvBAN, #TestCricket, #Chennai, #Toss, #TeamIndia, #Bangladesh