Chennai Test | ബംഗ്ലാദേശിന് ബാലികേറാമല; വിജയലക്ഷ്യം 515 റൺസ്; ഗില്ലിനും പന്തിനും സെഞ്ചുറി
● കെ എൽ രാഹുൽ പുറത്താകാതെ 22 റൺസ് നേടി.
● മെഹിദി ഹസൻ മിറാസ് രണ്ട് വിക്കറ്റ് വീഴ്ത്തി.
ചെന്നൈ: (KVARTHA) ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിന് 515 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം. ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് എന്ന നിലയിൽ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു.
ശുഭ്മാൻ ഗില്ലും ഋഷഭ് പന്തും മൂന്നാം ദിനം സെഞ്ചുറികളുമായി കളംനിറഞ്ഞു നിന്നു. ഗിൽ തൻ്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി (119)* പുറത്താകാതെ നിന്നു. ഋഷഭ് പന്ത് തൻ്റെ ആറാം ടെസ്റ്റ് സെഞ്ചുറി (109)യുമായി ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തൻ്റെ തിരിച്ചുവരവ് ഗംഭീരമാക്കി. 13 ബൗണ്ടറികളും നാല് സിക്‌സറുമുൾപ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ് നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 167 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി.
കെ എൽ രാഹുൽ പുറത്താകാതെ 22 റൺസ് നേടി. ബംഗ്ലാദേശിനായി മെഹിദി ഹസൻ മിറാസ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ തസ്കിൻ അഹമ്മദ്, നഹിദ് റാണ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് അവസാന വിവരം ലഭിക്കുമ്പോൾ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 54 റൺസ് നേടിട്ടുണ്ട്. സാകിർ ഹസൻ (32)*, ഷാദ്മാൻ ഇസ്ലാം (20)* എന്നിവരാണ് ക്രീസിൽ.
#IndiaVsBangladesh, #TestCricket, #ChennaiTest, #IndiaCricketTeam, #BangladeshCricketTeam, #ShubmanGill, #RishabhPant, #Cricket