Cricket | അശ്വിന്റെ സെഞ്ചുറിയുടെ ബലത്തിൽ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ; ഹസന്‍ മഹ്മൂദിന് അഞ്ച് വിക്കറ്റ് 

 
A Ashwin and Ravindra Jadeja
A Ashwin and Ravindra Jadeja

Photo Credit: Instagram/ Team India

● അശ്വിൻ (113) തന്റെ ആറാം സെഞ്ചുറിയുമായി മടങ്ങി.
● തസ്‌കിന്‍ അഹമ്മദിന് മൂന്ന് വിക്കറ്റ്.

ചെന്നൈ: (KVARTHA) ബംഗ്ലാദേശിനെതിരെ അശ്വിന്റെ സെഞ്ചുറിയുടെ ബലത്തിൽ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. 376ന് ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഹസന്‍ മഹ്മൂദിന് അഞ്ച് വിക്കറ്റ്. 

രണ്ടാം ദിനം ജഡേജ(86)യുടെ വിക്കറ്റ് ആദ്യം തന്നെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. രണ്ട് സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. തസ്‌കിന്‍ അഹമ്മദിന്റെ പന്തിൽ ലിറ്റണ്‍ ദാസിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. അശ്വിൻ- ജഡേജ സഖ്യം 199 റൺസ്‌ കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്‌കോറിയിലേക്ക് എത്തിച്ചത്. 

അശ്വിൻ (113) തന്റെ ആറാം സെഞ്ചുറിയുമായി മടങ്ങി. രണ്ട് സിക്സും 11 ഫോറും നേടിയ താരം തസ്‌കിന്‍ അഹമ്മദിന്റെ പന്തിൽ നജ്മുല്‍ ഹുസൈന് ക്യാച്ച് നൽകിയായിരുന്നു മടക്കം. 

108 പന്തിൽ നിന്നായിരുന്നു അശ്വിന്റെ സെഞ്ചുറി പിറന്നത്. ആദ്യ ദിനം ഇന്ത്യ 339ന് ആറ് വിക്കറ്റ് നഷ്ട്ടം എന്ന നിലയിൽ  കളി അവസാനിപ്പിച്ചു. ആദ്യ ദിനം ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. 34 റൺസിന് മൂന്ന് എന്ന നിലയിൽ ഇന്ത്യ പരുങ്ങുകയായിരുന്നു. പിന്നീട് വന്ന ജയ്‌സ്വാൾ-പന്ത് കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് 62 റൺസിന്റെ കൂട്ടുക്കെട്ട് ഉണ്ടാക്കി പിരിഞ്ഞു. പന്ത് മടങ്ങുമ്പോൾ ഇന്ത്യ 94ന് നാല് എന്ന അവസ്ഥായിലായി. ശേഷം രാഹുലുമായി 48 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ജയ്‌സ്വാൾ (56) കൂടാരം കയറി. 

തൊട്ട് അടുത്ത ഓവറിൽ രാഹുലും (16) മടങ്ങി. നഹിദ് റാണയുടെ പന്തിൽ ഷദ്മാന്‍ ഇസ്ലാമിന് ക്യാച്ച് നൽകിയാണ് ജയ്‌സ്വാൾ കൂടാരം കയറിയത്. ഒമ്പത് ഫോർ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. മെഹിദി ഹസന്‍ മിറാസ് പന്തിൽ സക്കീര്‍ ഹസന്റെ സുന്ദരമായ ഒരു ക്യാച്ചിലൂടെയാണ് രാഹുലിനെ പുറത്താക്കിയത്. പിന്നീട് വന്ന രവീന്ദ്ര ജഡേജ-രവിചന്ദ്രന്‍ അശ്വിൻ സഖ്യം ഇന്ത്യയെ തോളിലേറ്റി. ഇതിനിടയിൽ അശ്വിൻ തന്റെ ശതകവും ജഡേജ അർധ ശതകവും പൂർത്തിയാക്കി.

രോഹിത് ശർമ (6), ശുഭ്മാൻ ഗിൽ (0), വിരാട് കോഹ്‌ലി (6), ഋഷഭ് പന്ത്(39) കെ എല്‍ രാഹുല്‍ (16), ജയ്‌സ്വാൾ (56), 
രവീന്ദ്ര ജഡേജ (86), ആകാശ് ദീപ് (17), രവിചന്ദ്രന്‍ അശ്വിന്‍ (113), ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്  

ഹസന്‍ മഹ്മൂദിന് അഞ്ച് വിക്കറ്റും തസ്‌കിന്‍ അഹമ്മദിന് മൂന്ന് വിക്കറ്റും എടുത്തപ്പോൾ നഹിദ് റാണയിക്കും മെഹിദി ഹസന്‍ മിറാസിനും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ (7), മുഹമ്മദ് സിറാജ് (0)*.

ബംഗ്ലാദേശ്: ഷദ്മാന്‍ ഇസ്ലാം, സക്കീര്‍ ഹസന്‍, നജ്മുല്‍ ഹുസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മോമിനുല്‍ ഹഖ്, മുഷ്ഫിഖുര്‍ റഹീം, ഷാക്കിബ് അല്‍ ഹസന്‍, ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), മെഹിദി ഹസന്‍ മിറാസ്, തസ്‌കിന്‍ അഹമ്മദ്, ഹസന്‍ മഹ്മൂദ്, നഹിദ് റാണ.

#INDvBAN, #Cricket, #AshwinCentury, #TestCricket, #IndiaCricketTeam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia