Ebrahim Raisi | ഇറാൻ പ്രസിഡൻ്റിൻ്റെ ഹെലികോപ്റ്റർ അപകടത്തിന് പിന്നിൽ ഇസ്രാഈലോ? ഗൂഢാലോചനയെ കുറിച്ച് സംശയങ്ങൾ ഇങ്ങനെ

 


ടെഹ്റാൻ: (KVARTHA) കടുത്ത നിലപാടുകൾക്കും രാജ്യത്തിൻ്റെ പരമോന്നത നേതാവുമായുള്ള അടുത്ത ബന്ധത്തിനും പേരുകേട്ട ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിയോഗം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇറാൻ്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ഞായറാഴ്ചയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ വിദേശകാര്യ മന്ത്രി ഉൾപെടെയുള്ളവർ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം റെയ്‌സിയുടെ ഹെലികോപ്റ്റർ തകർന്നത് ഊഹാപോഹങ്ങൾക്ക് കാരണമാവുകയും സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു.

Ebrahim Raisi | ഇറാൻ പ്രസിഡൻ്റിൻ്റെ ഹെലികോപ്റ്റർ അപകടത്തിന് പിന്നിൽ ഇസ്രാഈലോ? ഗൂഢാലോചനയെ കുറിച്ച് സംശയങ്ങൾ ഇങ്ങനെ

 പ്രസിഡൻറ് റെയ്‌സിയുടെ മരണം ഇറാനിൽ അധികാര പോരാട്ടത്തിന് കാരണമാകുമെന്ന് മാത്രമല്ല, മേഖലയ്ക്ക് കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും. പ്രതിസന്ധികളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ, റെയ്‌സിയെപ്പോലുള്ള ഒരു സുപ്രധാന രാഷ്ട്രീയ വ്യക്തിയുടെ പെട്ടെന്നുള്ള അഭാവം ഇറാനെ കാര്യമായി ബാധിക്കും. ഹെലികോപ്റ്റർ അപകടത്തിന് മഴയും മൂടൽമഞ്ഞും ഉൾപ്പെടെയുള്ള മോശം കാലാവസ്ഥയിലേക്ക് ഔദ്യോഗിക വിശദീകരണം വിരൽ ചൂണ്ടുമ്പോൾ, പിന്നാമ്പുറങ്ങളെ സംബന്ധിച്ച് ഊഹാപോഹങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.

പിന്നിൽ ഇസ്രാഈലോ?

ഇറാനും ഇസ്രാഈലും തമ്മിലുള്ള ചരിത്രപരമായ ശത്രുത കണക്കിലെടുത്ത്, അപകടത്തിന് പിന്നിൽ ഇസ്രാഈലാകാമെന്ന് ചില ഇറാനികൾ അനുമാനിക്കുന്നതായി ഇക്കണോമിസ്റ്റ് റിപ്പോർട്ട് പറയുന്നു. ദമാസ്‌കസിൽ ഒരു ഇറാനിയൻ ജനറലിനെ ഇസ്രാഈൽ കൊലപ്പെടുത്തിയതും ഇറാൻ്റെ തുടർന്നുള്ള മിസൈൽ ആക്രമണവും ഉൾപ്പെടെയുള്ള സമീപകാല സംഭവങ്ങൾ ഈ സാധ്യതയിലേക്ക് വിരൽചൂണ്ടുന്നുവെന്നാണ് വാദം.

ഇസ്രാഈലിൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ഇറാനെതിരായ പ്രവർത്തനങ്ങൾക്ക് പേരുകേട്ടതാണ്, എന്നിരുന്നാലും അവർ ഇതുവരെ ഒരിക്കലും രാഷ്ട്രത്തലവനെ ലക്ഷ്യമിട്ടതായി വിവരങ്ങളില്ല. എന്നിരുന്നാലും, ഹെലികോപ്റ്റർ അപകടത്തിൻ്റെ സമയം സംശയങ്ങൾ ഉയർത്തുന്നുണ്ട്, പ്രത്യേകിച്ചും ഇസ്രാഈൽ ഗസ്സയിൽ ഹമാസിനെതിരെ പോരാടുമ്പോൾ. ഹമാസ്, ഹിസ്ബുല്ല അടക്കമുള്ള സായുധ സംഘങ്ങളെ ഇറാൻ സഹായിക്കുന്നതായി ഇസ്രാഈൽ കാലങ്ങളായി ആരോപിക്കുന്നുണ്ട്. ഇസ്രാഈൽ നേരിട്ടല്ലെങ്കിൽ പരോക്ഷമായി പിന്നിൽ കളിച്ചിരിക്കാമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

ഇറാൻ പ്രസിഡൻ്റിൻ്റെ ഹെലികോപ്റ്റർ തകർന്ന സംഭവവുമായി ബന്ധപ്പെട്ട് ഇറാനിൽ നിന്ന് പുറത്തുവരുന്ന ഏത് റിപ്പോർട്ടുകളും ഇസ്രാഈൽ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുണ്ട്. സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്നതിൽ നിന്ന് ഇസ്രാഈൽ വിട്ടുനിൽക്കുകയാണ്. അപകടത്തിൽ ഇസ്രാഈൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കാൻ ഇറാനിലെ ചിലർ ശ്രമിക്കുമെന്ന് ഇസ്രാഈൽ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇറാൻ്റെ തലസ്ഥാനത്ത് നിന്ന് ഏകദേശം 600 കിലോമീറ്റർ വടക്ക്-പടിഞ്ഞാറ് അസർബൈജാൻ അതിർത്തിക്കടുത്തുള്ള ജോൽഫ നഗരത്തിലാണ് അപകടം സംഭവിച്ചത്. അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവിനൊപ്പം ഒരു അണക്കെട്ട് ഉദ്ഘാടനം ചെയ്യാൻ ഞായറാഴ്ച അസർബൈജാനിലെത്തിയതായിരുന്നു റെയ്‌സി. മടങ്ങുന്നതിനിടെയാണ് അപകടം.

വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്‌ദോല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ ഗവർണർ മാലെക് റഹ്മതി, കിഴക്കൻ അസർബൈജാനിലെ ഇറാനിയൻ പരമോന്നത നേതാവിൻ്റെ പ്രതിനിധി മുഹമ്മദ് അലി ആലെ-ഹാഷിം, പ്രസിഡൻഷ്യൽ ഗാർഡിൻ്റെ തലവൻ മെഹ്ദി മൗസവിഎന്നിവരും ഹെലികോപ്റ്ററിൻ്റെ പൈലറ്റും സഹപൈലറ്റും ജീവനക്കാരുമാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.

Keywords: News, Malayalam News, National, Ebrahim Raisi, Helicopter, Iran president, Israel, Could Israel be behind the crash of Iranian President Ebrahim Raisi's helicopter?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia