Coconut Milk | ആരോഗ്യത്തിനും ചര്‍മത്തിനും മുടിക്കും വളരെ ഉത്തമം; തേങ്ങാപ്പാലിലൂടെ നിറയൗവനവും സൗന്ദര്യവും ചെറുപ്പവും നിലനിര്‍ത്താം
May 15, 2024, 16:31 IST
കൊച്ചി: (KVARTHA) ആഹാരം പാകം ചെയ്യാന്‍ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും തേങ്ങാപ്പാല്‍ വളരെ അധികം ഉപകാരപ്രദമാണ് എന്ന കാര്യം നിങ്ങള്‍ക്ക് അറിയുമോ? തേങ്ങാപ്പാല്‍ ചേര്‍ത്ത കറികള്‍ക്കും മറ്റും അപാര രുചിയാണ്. അതുപോലെ പായസവും മറ്റും ഉണ്ടാക്കാനും തേങ്ങാപ്പാല്‍ അവിഭാജ്യ ഘടകമാണ്.
തേങ്ങാപ്പാല്‍ പാചകത്തില്‍ ഉപയോഗിക്കുന്നത് അതിന്റെ രുചി കൊണ്ട് മാത്രമല്ല, ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നതിനാലുമാണ്. എന്നാല്‍ തേങ്ങാപ്പാല്‍ നമ്മുടെ ആരോഗ്യത്തെ ഏതെല്ലാം രീതിയില്‍ പരിപാലിക്കുന്നു എന്നറിയുമോ?

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പല പ്രതിസന്ധികളേയും നിസ്സാരമായി പരിഹരിക്കുന്നതിന് തേങ്ങാപ്പാല്‍ സഹായിക്കുന്നു. ആരോഗ്യത്തിനും, ശരീര സൗന്ദര്യത്തിനും ചര്‍മത്തിനും മുടിക്കും എല്ലാം തേങ്ങാപ്പാല്‍ വളരെയധികം ഗുണം ചെയ്യുന്നുമുണ്ട്. നമ്മള്‍ ഇന്നുപയോഗിക്കുന്ന പല സൗന്ദര്യ സംരക്ഷണ വസ്തുക്കളിലും തേങ്ങാപ്പാല്‍ അടങ്ങിയിട്ടുണ്ട്.
തേങ്ങാപ്പാല്‍ എപ്രകാരം ചര്‍മത്തിലും മുടിയിലും മാറ്റം വരുത്താന്‍ സഹായിക്കുന്നു എന്ന് നോക്കാം.
*കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ പരിഹരിക്കുന്നു
മിക്ക ആളുകളുടേയും കണ്ണിന് താഴെ കറുത്ത പാടുകള്‍ കാണപ്പെടാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടുമാണ് ഇത് സംഭവിക്കുന്നത്. ഇത്തരം പാടുകള്‍ പലപ്പോഴും ആത്മവിശ്വാസം തകര്‍ക്കുന്നു. ഇത് കാരണം സൗന്ദര്യത്തിന് കോട്ടം സംഭവിക്കുന്നതിനാല്‍ പാടുകള്‍ മാറ്റാന്‍ പലരും പല പരീക്ഷണങ്ങളും നടത്താറുണ്ട്.
എന്നാല്‍ ഇനി വിഷമിക്കേണ്ട, കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ക്ക് പരിഹാരം കാണാന്‍ അല്‍പം റോസ് വാട്ടറും തേങ്ങാപ്പാലും മിക്സ് ചെയ്ത് പുരട്ടിയാല്‍ മതി. അതിന് ശേഷം പതിനഞ്ച് മിനുറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്യുക. നല്ല മാറ്റം ഉണ്ടാകും.
*മുടിയുടെ വളര്‍ച്ചക്ക് സഹായിക്കുന്നു
മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്ന അവശ്യ പോഷകങ്ങള്‍ എല്ലാം തന്നെ തേങ്ങാപ്പാലില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ തന്നെ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ പ്രകടമാകുന്നു. ചെയ്യേണ്ടത് ഇത്രമാത്രം. ആദ്യം തേങ്ങാപ്പാല്‍ നല്ലതുപോലെ മുടിയില്‍ മസാജ് ചെയ്യുക. അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് പോഷണവും ഈര്‍പ്പവും നല്‍കുന്നു. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും മുടിയില്‍ തേങ്ങാപ്പാല്‍ ഉപയോഗിക്കാവുന്നതാണ്.
*അകാലനരക്ക് പരിഹാരം
അകാലനരയ്ക്ക് പരിഹാരം കാണാന്‍ തേങ്ങാപ്പാല്‍ വളരെ ഉത്തമമാണ്. തേങ്ങാപ്പാല്‍ ഉപയോഗിക്കുന്നതുവഴി അകാല നരയെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇല്ലാതാക്കുന്നു. ചര്‍മത്തിന് ഈര്‍പ്പവും പോഷണവും നല്‍കുന്നത് പോലെ തന്നെ സമാനമായ രീതിയില്‍ മുടിയിലും പ്രവര്‍ത്തിക്കുന്നു. ഇത് മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ എളുപ്പത്തില്‍ തന്നെ തിരിച്ചറിയാന്‍ സഹായിക്കുന്നു.
*മോയ്‌സ്ചറൈസര്‍
നല്ലൊരു മോയ്സ്ചറൈസര്‍ ആയി നമുക്ക് തേങ്ങാപ്പാല്‍ ഉപയോഗിക്കാം. ഇത് ചര്‍മത്തിലെ വരള്‍ചയും പ്രതിസന്ധിയും ഇല്ലാതാക്കി ആരോഗ്യം നല്‍കുന്നു. വരള്‍ച, ചൊറിച്ചില്‍, വീക്കം, ചുവപ്പ് എന്നിവയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ തേങ്ങാപ്പാല്‍ അത്യുത്തമമാണ്. ആരോഗ്യമുള്ള തിളക്കമുള്ള ചര്‍മമാണ് ആഗ്രഹിക്കുന്നതെങ്കില്‍ തേങ്ങാപ്പാല്‍ എന്തുകൊണ്ടും വളരെ മികച്ചതാണ്. ഇത് മുഖത്ത് പുരട്ടി അല്‍പ സമയം കഴിഞ്ഞ് ചെറുപയര്‍ പൊടി ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
*അകാല വാര്‍ധക്യത്തിന് പരിഹാരം
അകാല വാര്‍ധക്യം പലരിലും ആത്മവിശ്വാസം കെടുത്തുന്നു. പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്ന ചര്‍മാവസ്ഥക്ക് പരിഹാരം കാണാന്‍ വളരെ ഉത്തമമായ ഒന്നാണ് തേങ്ങാപ്പാല്‍. ഇത് ചര്‍മത്തിന്റെ ഇലാസ്തികതയും അതോടൊപ്പം തന്നെ വഴക്കവും നിലനിര്‍ത്തുന്നു. തേങ്ങാപ്പാലില്‍ അല്‍പം ബദാം അരച്ച് മിക്സ് ചെയ്ത് മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം ചെറുപയര്‍ പൊടി ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇതുവഴി ചര്‍മത്തിലെ ചുളിവുകളും പാടുകളും കുത്തുകളും ഇല്ലാതാകും എന്നതില്‍ യാതൊരു സംശയം വേണ്ട.
Keywords: Coconut Milk for Hair: Benefits, How to Use & More, Kochi, News, Coconut Milk, Hair, Benefits, Beauty, Health, Health Tips, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.