SWISS-TOWER 24/07/2023

Pinarayi Vijayan | മുഖ്യമന്ത്രി പിണറായി വിജയന് 79-ാം പിറന്നാൾ; പിൻഗാമിയാരെന്ന ചോദ്യം പാർട്ടിയിലും മുന്നണിയിലും ശക്തം 

 
Pinarai Vijatan
Pinarai Vijatan


ADVERTISEMENT

*  പ്രായാധിക്യവും രോഗവും മുഖ്യമന്ത്രിയുടെയും സർക്കാരിൻ്റെയും പ്രവർത്തനങ്ങൾ മന്ദീഭവിപ്പിച്ചിട്ടുണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

/ ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയൻ എഴുപത്തിയൊമ്പതം വയസിൽ വയസിൽ എത്തിയിരിക്കെ സംസ്ഥാന സർക്കാരിൽ അദ്ദേഹത്തിൻ്റെ പിൻഗാമിയാരെന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയരുന്നു. പാർട്ടിയിലും സർക്കാരിലും ഏക ശക്തിയായി നിലകൊള്ളുന്ന പിണറായി വിജയൻ രണ്ടു വർഷം പിന്നിടുമ്പോൾ മുൻ നിരയിൽ നിന്നും മാറി നിൽക്കുമെന്നാണ് കരുതുന്നത്. പ്രായാധിക്യവും രോഗവും മുഖ്യമന്ത്രിയുടെയും സർക്കാരിൻ്റെയും പ്രവർത്തനങ്ങൾ മന്ദീഭവിപ്പിച്ചിട്ടുണ്ടെന്നാണ് എൽഡിഎഫ് നേതാക്കൾ തന്നെ ചൂണ്ടിക്കാണിക്കുന്നത്. 

Aster mims 04/11/2022

തുടർച്ചയായി തേടിയെത്തുന്ന വിവാദങ്ങളും മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരെയുള്ള മാസപ്പടി ആരോപണങ്ങളും പാർട്ടിയെയും ഭരണത്തെയും പ്രതികൂട്ടിലാക്കിയിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ ഭരിക്കുന്ന വകുപ്പുകളുടെ ഭരണ പരാജയങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചുവെന്ന ആശങ്കയും ശക്തമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും പ്രചാരണത്തിന് നേതൃത്വം നൽകിയത് മുഖ്യമന്ത്രി തന്നെയാണ്. അതു കൊണ്ടുതന്നെ തിരിച്ചടി ഉണ്ടായാൽ അതിൻ്റെ ഭവിഷ്യത്തുകളും മുഖ്യമന്ത്രി തന്നെ നേരിടേണ്ടി വന്നേക്കാം. 

ഭരണത്തിൻ്റെ അവസാന വർഷം മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കുമെന്ന അഭ്യുഹവും സിപിഎമ്മിനുള്ളിൽ സജീവമാണ്. പകരം മരുമകനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിനെ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. സർക്കാരിൽ രണ്ടാമനായ റിയാസിന് പകരം വയ്ക്കാൻ മറ്റു പേരുകൾ ഇല്ലാത്തതിനാൽ മുഖ്യമന്ത്രിയുടെ ആശീർവാദത്തോടെ മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ എൽഡിഎഫ് നേരിട്ടേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia