Jailed | ഉദ്യോഗത്തിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസ്: സിഡ് കോ മുന്‍ സെയില്‍സ് മാനേജര്‍ക്ക് 3 വര്‍ഷം തടവും 29 ലക്ഷം രൂപ പിഴയും

 


തിരുവനന്തപുരം: (KVARTHA) ഉദ്യോഗത്തിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ സിഡ് കോ മുന്‍ സെയില്‍സ് മാനേജരും ടോടല്‍ 4 യു തട്ടിപ്പ് കേസിലെ പ്രതിയുമായ ചന്ദ്രമതിയമ്മയ്ക്ക് മൂന്ന് വര്‍ഷം തടവും 29 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി.

2005 ജനുവരി മുതല്‍ 2008 നവംബര്‍ വരെ സിഡ്കോ സെയില്‍സ് മാനേജരായിരുന്ന ചന്ദ്രമതിയമ്മ ഈ കാലയളവില്‍ വരവിനേക്കാള്‍ കൂടുതല്‍ സ്വത്ത് അനധികൃതമായി സമ്പാദിച്ചതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് സ്പെഷല്‍ സെല്‍ ആണ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.

Jailed | ഉദ്യോഗത്തിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസ്: സിഡ് കോ മുന്‍ സെയില്‍സ് മാനേജര്‍ക്ക് 3 വര്‍ഷം തടവും 29 ലക്ഷം രൂപ പിഴയും

തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ മുന്‍ സൂപ്രണ്ട് സിപി ഗോപകുമാര്‍ രെജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന റെജി ജേക്കബ്, അജിത് കുമാര്‍, അശോകന്‍, എസ് എസ് സുരേഷ് കുമാര്‍ എന്നിവരാണ് അന്വേഷണം നടത്തിയത്. മുന്‍ സൂപ്രണ്ട് വിഎന്‍ ശശിധരന്‍ കുറ്റപത്രം സമര്‍പ്പിച്ചു.

പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂടര്‍ എആര്‍ രഞ്ജിത് കുമാര്‍ ഹാജരായി. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ ടികെ വിനോദ് കുമാര്‍ ഐ പി എസ് അറിയിച്ചു.

Keywords: CIDCO former sales manager Chandramati Amma gets 3 years in jail and 29 lakh fine, Thiruvananthapuram, News, CIDCO Former Sales Manager Chandramati Amma, Jailed, Vigilance Court, Probe, Corruption, Chargesheet, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia