Booked | മുക്കുപണ്ട തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ യുവതിക്കെതിരെ കേസ്
Updated: Jun 6, 2024, 23:06 IST
ADVERTISEMENT
കാസര്‍കോട് ഇസാഫ് ബാങ്ക് മാനേജര്‍ പനയാല്‍ മൈലാട്ടിയിലെ ഇ അനീഷ് ആണ് പരാതിക്കാരന്‍
കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഖമറുന്നീസക്കെതിരെ വഞ്ചനാകുറ്റത്തിനാണ് കേസെടുത്തത്
കാസര്‍കോട്: (KVARTHA) മുക്കുപണ്ടം പണയപ്പെടുത്തി ബാങ്കില്‍ നിന്നും പണം തട്ടിയെടുത്ത് വഞ്ചിച്ചുവെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് ഇസാഫ് ബാങ്ക് മാനേജര്‍ പനയാല്‍ മൈലാട്ടിയിലെ ഇ അനീഷിന്റെ പരാതിയിലാണ് കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഖമറുന്നീസ(45) ക്കെതിരെ വഞ്ചനാകുറ്റത്തിന് പൊലീസ് കേസെടുത്തത്.
ബാങ്കിന്റെ കാസര്‍കോട് ബ്രാഞ്ചില്‍ 2023 ഡിസംബര്‍ ആറിന് 48.36 ഗ്രാം വ്യാജ സ്വര്‍ണം പണയം വെച്ച് 1,79,000 രൂപ കൈപറ്റി ബാങ്കിനെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
