Award | സി എച് ബാലകൃഷ്ണന്‍ മാസ്റ്റര്‍ പുരസ്‌കാരം പിവികെ പനയാലിന് സമ്മാനിക്കും


ADVERTISEMENT
*10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്
*കണ്ണൂര്‍ ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍ സി എച് അനുസ്മരണ ഭാഷണം നടത്തും
കണ്ണൂര്‍: (KVARTHA) അധ്യാപകനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന സിഎച് ബാലകൃഷ്ണന്‍ മാസ്റ്ററുടെ അനുസ്മരണാര്‍ഥം ചിറക്കല്‍ ഗാന്ധിജി റൂറല്‍ ലൈബ്രറി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം പ്രമുഖ എഴുത്തുകാരന്‍ പിവികെ പനയാലിന് സമ്മാനിക്കും. നാടകകൃത്ത്, നോവലിസ്റ്റ്, വിവര്‍ത്തകന്‍, ഗ്രന്ഥാലോകം ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ മലയാളത്തിന്റെ സാംസ്‌കാരിക ലോകത്ത് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് പിവികെ പനയാല്‍.

മെയ് 26 ന് രാവിലെ 10 മണിക്ക് ഗാന്ധിജി റൂറല്‍ ലൈബ്രറി ഹാളില്‍ വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അവാര്‍ഡ് സമ്മാനിക്കും. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്.
കണ്ണൂര്‍ ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍ സി എച് അനുസ്മരണ ഭാഷണം നടത്തും. കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഡോ.എ എസ് പ്രശാന്ത് കൃഷ്ണന്‍, പിവി സതി, കെ മനോജ്, എ പ്രദീപന്‍, പ്രവീണ്‍ പി എന്നിവര്‍ സംബന്ധിക്കും.