SWISS-TOWER 24/07/2023

മഅദനി വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ മലക്കംമറച്ചില്‍ - മുജീബ് പട്‌ളയുടെ കാര്‍ട്ടൂണ്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 30.07.2014) ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലടക്കപ്പെട്ട് ഇപ്പോള്‍ ഒരു മാസത്തെ താല്‍ക്കാലിക ജാമ്യം നേടിയ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വിചാരണ അനന്തമായി നീളുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുമ്പ് പ്രകടിപ്പിച്ച അഭിപ്രായത്തില്‍ നിന്നുള്ള മലക്കംമറിച്ചിലിനെ പരിഹസിച്ച് മുജീബ് പടഌയുടെ കാര്‍ട്ടൂണ്‍.

മഅദനിയുടെ വിചാരണ അനന്തമായി നീളുന്നതും അദ്ദേഹത്തിന് ജാമ്യം അനുവദിക്കാത്തത്
തെറ്റാണെന്നുമുള്ള മുഖ്യമന്ത്രിയുടെ മുന്‍ നിലപാടില്‍ നിന്നും അദ്ദേഹം പിന്നോട്ട് പോകുന്ന സ്ഥിതിയാണ് ഉണ്ടായത്. സുപ്രീം കോടതിയില്‍ നിന്ന് ഒരു മാസത്തെ ജാമ്യം ലഭിച്ച മഅ്ദനി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മഅദനിയെ കണാന്‍ മുഖ്യമന്ത്രി ബംഗളൂരുവിലെ സൗഖ്യ ആശുപത്രിയില്‍ എത്തിയത് രാഷ്ട്രീയ നേട്ടം ലാക്കാക്കിയാണെന്ന് രാഷട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു. മഅദനിക്ക് ജാമ്യം ലഭിക്കാന്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് യാതൊരു അനുകൂല നടപടിയും ഉണ്ടാകാത്തത് ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍ കാര്‍ട്ടൂണിന്റെ പ്രാധാന്യവും പ്രസക്തിയും പ്രത്യേകം ശ്രദ്ധേയമാണ്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയില്‍ ഉമ്മന്‍ ചാണ്ടി ഉരുണ്ട് കളിക്കുന്നതായാണ് സീന്‍ ഒന്ന്, സീന്‍ രണ്ട്  കാര്‍ട്ടൂണുകളില്‍ ചൂണ്ടിക്കാട്ടുന്നത്.

മഅദനി വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ മലക്കംമറച്ചില്‍ - മുജീബ് പട്‌ളയുടെ കാര്‍ട്ടൂണ്‍

ഞങ്ങളുടെ Facebookലും Twitterലും  അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Cartoon, Abdul-Nasar-Madani, Oommen Chandy, Visit, hospital, Bangalore, Chief Minister, Oommen chandy visits Maudani - Cartoon by Mujeeb Patla
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia