മലപ്പുറം കലക്ടറുടെ വീടിന് മുന്നിലെ കാര്‍ട്ടൂണിനെതിരെ പ്രതിഷേധം; കറുത്ത തുണികൊണ്ട് മറച്ച് മുസ്ലീം യൂത്ത് ലീഗ്
Jun 8, 2020, 13:12 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com 08.06.2020) മലപ്പുറം കലക്ടറുടെ വീടിന് മുന്നിലെ കാര്‍ട്ടൂണിനെതിരെ പ്രതിഷേധം. കേരള കാര്‍ട്ടൂണ്‍ അക്കാദമിയും സാമൂഹ്യ സുരക്ഷ മിഷനും സംയുക്തമായി ജില്ലാ കലക്ടറുടെ വീടിന് മുന്നിലെ മതിലില്‍ വരിച്ച കാര്‍ട്ടൂണിനെതിരെ പ്രതിഷേധവുമായി മുസ്ലീം യൂത്ത് ലീഗ് രംഗത്ത്. കാര്‍ട്ടൂണിലെ ആശയം മുസ്ലീം സമുദായത്തില്‍ വന്ന പുരോഗമനത്തെ കാണാതെയുള്ളതാണെന്നാണ് യൂത്ത് ലീഗിന്റെ പരാതി. കാര്‍ട്ടൂണ്‍ കറുത്ത തുണികൊണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മറച്ചു.
കൊവിഡ് ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് ചിത്രം വരച്ചത്. മതിലിലെ ഈ കാര്‍ട്ടൂണാണ് യൂത്ത് ലീഗിനെ പ്രകോപിപ്പിച്ചത്. പ്രതിഷേധം വാക്കുകളിലൊതുക്കുക മാത്രമല്ല മറ്റാര്‍ക്കും ഇനി കാണാനാവാത്തവിധം കാര്‍ട്ടൂണ്‍ മറക്കുകയും ചെയ്തു യൂത്ത് ലീഗ്.
കാര്‍ട്ടൂണ്‍ മാറ്റിവരക്കണമെന്ന് യൂത്ത് ലീഗും ഒരോ ജില്ലയിലേയും പശ്ചാത്തലത്തിലാണ് അതത് ജില്ലകളില്‍ വിഷയം നിശ്ചയിച്ചതെന്ന നിലപാടില്‍ കാര്‍ട്ടൂണ്‍ അക്കാദമിയും ഉറച്ചു നില്‍ക്കുകയാണ്.
എന്നാല്‍ ആരേയും മോശക്കാരാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കാര്‍ട്ടൂണിസ്റ്റ് പറഞ്ഞു. ഇതില്‍ തീരുമാനമാകുന്നതുവരെ കാര്‍ട്ടൂണ്‍ ഇങ്ങനെ കറുത്ത തുണിയില്‍ മറഞ്ഞിരിക്കും

Keywords: News, Kerala, Malappuram, Protesters, Cartoon, Muslim-youth-League, District Collector, COVID-19, Muslim Youth League Against Cartoon in Malappuram Collector Residence
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.