സംഘപരിവാര്‍ അതിക്രമങ്ങളെ അതിസൂക്ഷ്മമായി അനാവരണം ചെയ്ത് കള്ളം തുറന്ന് കാട്ടാന്‍ ശക്തമായ തൂലികയിലൂടെ കൂറ്റന്‍ കാര്‍ട്ടൂണുകള്‍ കാഴ്ചയ്‌ക്കെത്തുന്നു

കോഴിക്കോട്: (www.kvartha.com 16.09.2020) സംഘപരിവാര്‍ അതിക്രമങ്ങളെ അതിസൂക്ഷമമായി അനാവരണം ചെയ്ത് കള്ളം തുറന്ന് കാട്ടാന്‍ ശക്തമായ തൂലികയിലൂടെ കൂറ്റന്‍ കാര്‍ട്ടൂണുകള്‍ കാഴ്ചയ്‌ക്കെത്തുന്നു. കോവിഡിന്റെ മറവിലും ഇന്ത്യയില്‍ ന്യൂനപക്ഷവേട്ട മുഖ്യ അജണ്ടയായി സ്വീകരിച്ച സഘപരിവാര്‍ അതിക്രമങ്ങളെ അതിസൂക്ഷമമായി അനാവരണം ചെയ്ത് ശക്തമായ തൂലികയിലൂടെ ഗിന്നസ് ദിലീഫ് ഒരുക്കുന്ന ലോകത്തെ ഏറ്റവും വലിയ പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ (400 മീറ്റര്‍) പ്രദര്‍ശനത്തിനൊരുങ്ങുന്നു.

മോഡി, അമിത് ഷാ, യോഗി ത്രയങ്ങളുടെ ദുഷ്ചെയ്തികളുടെ കാഠിന്യം കൈക്കരുത്തോടെ ക്യാന്‍വാസിലേക്ക് കോറിയിട്ടാണ് ഗിന്നസ് ദിലീഫ് കാര്‍ട്ടൂണുകള്‍ ഒരുക്കിയത്. ലോക കാര്‍ട്ടൂണ്‍ ദിനമായ സെപ്റ്റംബര്‍ 18 ന് രാവിലെ 10 മണി മുതല്‍ ഒരുമണി വരെ കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡ് ഓഡിറ്റോറിയത്തില്‍ കോവിഡ് മാനദണ്ഡം പാലിച്ച് പ്രദര്‍ശിപ്പിക്കും.

സംഘപരിവാര്‍ അതിക്രമങ്ങളെ അതിസൂക്ഷ്മമായി അനാവരണം ചെയ്ത് കള്ളം തുറന്ന് കാട്ടാന്‍ ശക്തമായ തൂലികയിലൂടെ കൂറ്റന്‍ കാര്‍ട്ടൂണുകള്‍ കാഴ്ചയ്‌ക്കെത്തുന്നു

ചിരിയും ചിന്തയും സാമൂഹ്യ ബോധവും ജ്വലിപ്പിക്കുമാറുള്ള കൂറ്റന്‍ കാര്‍ട്ടൂണുകള്‍ അനീതിക്കെതിരെ മാനവലോകത്തിന്റെ ശ്രദ്ധക്ഷണിക്കല്‍ ലക്ഷ്യമിട്ടാണ് തയ്യാറാക്കിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ സകല നന്മകളെയും നശിപ്പിച്ച് വെറുപ്പിന്റെയും വിഭജനത്തിന്റെയും വിഷവിത്തുകള്‍ വിതച്ച വിനാശകാരികള്‍ക്കെതിരായ ധൈഷണിക ചെറുത്തുനില്‍പ്പാണ് I can't breath കൂറ്റന്‍ കാര്‍ട്ടൂണുകള്‍.

സംഘപരിവാര്‍ അതിക്രമങ്ങളെ അതിസൂക്ഷ്മമായി അനാവരണം ചെയ്ത് കള്ളം തുറന്ന് കാട്ടാന്‍ ശക്തമായ തൂലികയിലൂടെ കൂറ്റന്‍ കാര്‍ട്ടൂണുകള്‍ കാഴ്ചയ്‌ക്കെത്തുന്നു

ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ് ലക്ഷ്യമിട്ടൊരുക്കുന്ന കൂറ്റന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകള്‍ നവംബര്‍ മാസത്തില്‍ ഷാര്‍ജാ രാജ്യാന്തര പുസ്തകോത്സവത്തിലും വിവിധ വിദേശ രാജ്യങ്ങളിലും പ്രദര്‍ശിപ്പിക്കും.

സംഘപരിവാര്‍ അതിക്രമങ്ങളെ അതിസൂക്ഷ്മമായി അനാവരണം ചെയ്ത് കള്ളം തുറന്ന് കാട്ടാന്‍ ശക്തമായ തൂലികയിലൂടെ കൂറ്റന്‍ കാര്‍ട്ടൂണുകള്‍ കാഴ്ചയ്‌ക്കെത്തുന്നു

വര്‍ഗീയതയും കോര്‍പറേറ്റ് പ്രീണനവും പൗരാവകാശ ധ്വംസനവും പരിസ്ഥിതി ചൂഷണവും കൈമുതലാക്കിയ ഫാഷിസ്റ്റ് ഭരണകൂട നെറികേടുകള്‍ക്കെതിരായ ധീരമായ ചെറുത്തുനില്‍പ്പിന്റെ വിരല്‍ ചൂണ്ടലുകളാണ് കൂറ്റന്‍ കാര്‍ട്ടൂണുകള്‍. ഇതിന്റെ സ്‌ക്രിപ്റ്റ് നിര്‍വഹിച്ചത് ഷാഹിദ ബീഗം, ഒസി മുഹമ്മദ് എന്നിവരാണ്.

സംഘപരിവാര്‍ അതിക്രമങ്ങളെ അതിസൂക്ഷ്മമായി അനാവരണം ചെയ്ത് കള്ളം തുറന്ന് കാട്ടാന്‍ ശക്തമായ തൂലികയിലൂടെ കൂറ്റന്‍ കാര്‍ട്ടൂണുകള്‍ കാഴ്ചയ്‌ക്കെത്തുന്നു

Keywords:  Guinness World Records is preparing to release the world's largest political cartoon (400 meters) prepared by Dileef, Kozhikode, News, Politics, Prime Minister, Narendra Modi, Criticism, Cartoon, Guinness Book, Kerala, Lifestyle & Fashion.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia