Cartoon Show | ഗവര്‍ണറും സര്‍കാറും തമ്മിലുള്ള ഏറ്റുമുട്ടല്‍; നവാസ് കോണോംപാറയുടെ കാര്‍ടൂണ്‍ പ്രദര്‍ശനം ശ്രദ്ധേയമായി
Nov 16, 2022, 17:22 IST
മലപ്പുറം: (www.kvartha.com) ഗവര്‍ണറും സര്‍കാറും തമ്മിലുള്ള ഏറ്റുമുട്ടല്‍ സംബന്ധിച്ചുള്ള നവാസ് കോണോംപാറയുടെ കാര്‍ടൂണ്‍ പ്രദര്‍ശനം ശ്രദ്ധേയമായി. കേരള ഗവര്‍ണറുടേത് ജനാധിപത്യ വിരുദ്ധ നയങ്ങളണാന്നെന്നാരോപിച്ച് മലപ്പുറത്ത് വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി എഐവൈഎഫ് മണ്ഡലം കമിറ്റിയുടെ ആഭിമുഖ്യത്തില്‍ നവാസിന്റെ കാര്‍ടൂണുകളുടെ കൊളാഷ് 'വര' പ്രദര്‍ശിപ്പിച്ചത്.
എഐവൈഎഫ് ജില്ലാ സെക്രടറി അഡ്വ. ശഫീര്‍ കിഴിശ്ശേരി, സി എച് നൗശാദ്, എം എ അജയകുമാര്‍, കെ വി നാസര്‍, എച് വിന്‍സെന്റ്, നിസാം പാണക്കാട്, ഫാസില്‍ വി വി, ശംസു കാട്ടുങ്ങല്‍, കാര്‍ടൂണിസ്റ്റ് നവാസ് കോണോംപാറ എന്നിവര്‍ സംസാരിച്ചു.
Keywords: Kerala,Top-Headlines,Malappuram, News, Cartoon, Government, Governor, Politics, Governor and Government issue; Nawaz's cartoon show.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.