പ്രശസ്ത കാര്‍ടൂണിസ്റ്റും നാടന്‍ പാട്ട് കലാകാരനുമായ പി എസ് ബാനര്‍ജി അന്തരിച്ചു

 


തിരുവനന്തപുരം: (www.kvartha.com 06.08.2021) പ്രശസ്ത കാര്‍ടൂണിസ്റ്റും നാടന്‍ പാട്ട് കലാകാരനുമായ പി എസ് ബാനര്‍ജി (41) അന്തരിച്ചു. തിരുവനന്തപുരം മെഡികല്‍ കോളജില്‍ വെള്ളിയാഴ്ച പുലര്‍ചെയാണ് മരണം സംഭവിച്ചത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്.
< !- SART disable copy paste -->
പ്രശസ്ത കാര്‍ടൂണിസ്റ്റും നാടന്‍ പാട്ട് കലാകാരനുമായ പി എസ് ബാനര്‍ജി അന്തരിച്ചു

പാട്ടു കൊണ്ടും വര കൊണ്ടും ആള്‍ക്കൂട്ടങ്ങളുടെ മനസ് കവര്‍ന്ന കലാകാരനായിരുന്നു പി എസ് ബാനര്‍ജി. ചിത്രകാരന്‍, ഗ്രാഫിക് ഡിസൈനര്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. കേരളം കണ്ട മികച്ച കാരിക്കേചറിസ്റ്റുകളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ താരക പെണ്ണാളെ എന്ന നാടന്‍ പാട്ട് ഏറെ ശ്രദ്ധേയമായിരുന്നു. വില്ലുവണ്ടിയിലേറി വന്നതാരുടെ വരവെന്ന പാട്ടും ജനപ്രീതി പിടിച്ചുപറ്റിയിരുന്നു.

കേരള കാര്‍ടൂണ്‍ അകാഡെമി അംഗവും, ഫോക്ലോര്‍ അകാഡെമി അവാര്‍ഡ് ജേതാവും കൂടിയായ അദ്ദേഹം കേരള ലളിതകലാ അകാഡെമിയുടെ ഏകാങ്ക പ്രദര്‍ശനത്തിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പാച്ചു - സുഭദ്ര ദമ്പതികളുടെ മകനാണ്. ഭാര്യ: ജയപ്രഭ, മക്കള്‍: ഓസ്‌കാര്‍, നൊബേല്‍.

Keywords:  Cartoon, News, Children, hiruvananthapuram, Singer, Passed, Dead, Obituary, Kollam, Kerala, Wife, Daughter, Son, Award, Famous cartoonist and folk singer PS Banerjee passed away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia