ചൈനീസ് പതാകയിലെ നക്ഷത്രങ്ങള്‍ക്ക് പകരം കൊറോണയുമായി കാര്‍ട്ടൂണ്‍; ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മാപ്പുപറയില്ലെന്ന് ഡെന്‍മാര്‍ക്ക് പത്രം
Mar 31, 2020, 13:02 IST
കോപ്പന്‍ഹേഗന്‍: (www.kvartha.com 31.03.2020) ചൈനയെ പരിഹസിക്കുന്ന രീതിയില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ മാപ്പ് ചോദിക്കില്ലെന്ന് വ്യക്തമാക്കി ഡെന്‍മാര്‍ക്കിലെ പ്രമുഖ ദിനപ്പത്രം. ജിലാന്‍ഡ്‌സ് പോസ്റ്റണ്‍ എന്ന പേപ്പറില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിലാണ് കൊറോണ വൈറസുമായി ബന്ധപ്പെട്ട് ചൈനയെ പരിഹസിക്കുന്ന രീതിയില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.
കാര്‍ട്ടൂണ്‍ ചൈനയെ പരിഹസിക്കുന്നതാണെന്നും ചൈനയിലെ ജനങ്ങളുടെ വികാരങ്ങള്‍ വൃണപ്പെടുത്തുന്നതാണെന്നുമായിരുന്നു ഡെന്‍മാര്‍ക്കിലെ ചൈനീസ് എംബസി വിശദമാക്കിയത്. ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ അതിര്‍ത്തികള്‍ ലംഘിച്ച കാര്‍ട്ടൂണിസ്റ്റും മാധ്യമവും പൊതുജനമധ്യത്തില്‍ ചൈനീസ് ജനതയോട് മാപ്പുപറയണമെന്നുമായിരുന്നു എംബസിയുടെ നിലപാട്. ചൈനീസ് പതാകയിലെ നക്ഷത്രങ്ങള്‍ക്ക് പകരമായി കൊറോണ വൈറസ് രൂപങ്ങളായിരുന്നു വരച്ചിരുന്നത്.
ആവിഷ്‌കാര സ്വാതന്ത്ര്യം മാത്രമല്ല ചിത്രം വരയ്ക്കുവാനും ഡെന്‍മാര്‍ക്കില്‍ സ്വാതന്ത്ര്യമുണ്ടെന്ന് പ്രധാനമന്ത്രി മെറ്റി ഫ്രെഡെറിക്‌സെന്‍ വിശദമാക്കി. ഇതിന് പിന്നാലെ തെറ്റല്ല എന്ന് ഉറപ്പുള്ള കാര്യത്തിന്റെ പേരില്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് പത്രാധിപരായ ജേക്കബ് നിബോര്‍ വിശദമാക്കി.
2005ല്‍ ജിലാന്‍ഡ്‌സ് പോസ്റ്റണില്‍ വന്ന മറ്റൊരുകാര്‍ട്ടൂണ്‍ പ്രവാചനിന്ദ നടത്തിയെന്ന കാര്യം ചൂണ്ടിക്കാട്ടി ചില അറബ് രാജ്യങ്ങളില്‍ ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ചിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.