ഇത്തവണത്തെ കേരളോത്സവത്തിൽ കാർടൂൻ അടക്കമുള്ള മത്സരങ്ങൾ ഒഴിവാക്കി; കാർടൂൻ വരച്ച് പ്രതിഷേധം രേഖപ്പെടുത്തി കലാകാരൻ

 


മലപ്പുറം: (www.kvartha.com 29.11.2021) ഇത്തവണത്തെ കേരളോത്സവത്തിൽ കാർടൂൻ അടക്കമുള്ള മത്സരങ്ങൾ ഒഴിവാക്കിയതിൽ കാർടൂൻ വരച്ച് പ്രതിഷേധം രേഖപ്പെടുത്തി കലാകാരൻ. കാർടൂനിസ്റ്റും മലപ്പുറം സ്വദേശിയുമായ നവാസ് കോണോംപാറയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കേരളോത്സവത്തിൽ കാർടൂൻ മത്സരത്തിലെ സ്ഥിരം മത്സരാർഥിയുമാണ് ഇദ്ദേഹം.
          
ഇത്തവണത്തെ കേരളോത്സവത്തിൽ കാർടൂൻ അടക്കമുള്ള മത്സരങ്ങൾ ഒഴിവാക്കി; കാർടൂൻ വരച്ച് പ്രതിഷേധം രേഖപ്പെടുത്തി കലാകാരൻ

കേരള സർകാരിന്റെ നിയന്ത്രണത്തിലുള്ള കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ ആണ് വർഷംതോറും കേരളോത്സവം സംഘടിപ്പിക്കുന്നത്. ഈ വർഷത്തെ കേരളോത്സവം പൂർണമായും ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് നടത്തുന്നത്. കലാമത്സര ഇനങ്ങളിൽ ഉപന്യാസ രചന, കവിതാരചന, കഥാരചന, ചിത്രരചന, കാർടൂൻ, കളിമൺ ശിൽപനിർമാണം, ഫ്‌ളവർ അറേൻജ്മെന്റ്, ക്വിസ് മത്സരം, ചെണ്ടമേളം, മൈലാഞ്ചിയിടൽ എന്നിവ ഒഴിവാക്കി 49 ഇനം കലാമത്സരങ്ങളാണ് ഉൾപെടുത്തിയിട്ടുള്ളത്.

പഞ്ചായത്ത്, ബ്ലോക് തലങ്ങളിലെ മത്സരങ്ങളും ഒഴിവാക്കിയിട്ടുണ്ട്. മത്സരാർത്ഥികൾക്ക് നേരിട്ട് ജില്ലകളിലേക്ക് മത്സരിക്കാം. എന്നാൽ ചില ഇനങ്ങൾ ഒഴിവാക്കിയതിലൂടെ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയാണ് നഷ്ടമാവുന്നതെന്നാണ് കലാകാരന്മാർ പറയുന്നത്.

Keywords:  Kerala, Top-Headlines, News, Cartoon, Protest, Poster, Festival, Competition, Government, Malappuram, Keralothsavam, Native, Cartoonist protested by drew the cartoon.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia