Basheer Kizhissery | ലഹരിയോട് വിട പറയാം; ബശീർ കിഴിശ്ശേരിയുടെ ബോധവത്കരണ കാർടൂൺ പ്രദർശനം ശ്രദ്ധേയമായി

മലപ്പുറം: (www.kvartha.com) ജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി സമാപന സമ്മേളനത്തോടനുബന്ധിച്ച് മഞ്ചേരി ജിയുപി സ്‌കൂളിൽ ബശീർ കിഴിശ്ശേരിയുടെ ലഹരി വിരുദ്ധ ബോധവൽകരണ കാർടൂൺ പ്രദർശനം നടന്നു. ലഹരിവസ്തുക്കൾ ഉപയോഗിച്ചാൽ ഉണ്ടാവുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്ന രീതിയിലുള്ള കാർടൂൺ പ്രദർശനമാണ് സംഘടിപ്പിച്ചത്. ലഹരി മുക്ത കേരളം എന്ന ആശയത്തിലൂന്നിയ നൂറോളം കാർടൂണുകൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു.
      
Basheer Kizhissery | ലഹരിയോട് വിട പറയാം; ബശീർ കിഴിശ്ശേരിയുടെ ബോധവത്കരണ കാർടൂൺ പ്രദർശനം ശ്രദ്ധേയമായി

പ്രദർശനം കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായി. തുടർന്ന് സമാപന ചടങ്ങ് ബശീർ കിഴിശ്ശേരി കാർടൂൺ വരച്ച് ഉദ്ഘാടനം ചെയ്തു. കഥാരചന, കവിതാരചന, ചിത്ര രചന, നാടൻ പാട്ട്, പുസ്തകാസ്വാദനം കാവ്യാലാപനം, അഭിനയം എന്നീ വിവിധ മേഖലകളിലായി പ്രശസ്തരുടെ നേതൃത്വത്തിൽ നടന്ന ശിൽപശാലയിൽ 400 ഓളം കുട്ടികൾ പങ്കെടുത്തു. സാഹിത്യകാരന്മാരായ കൃഷ്ണദാസ്, പിഎസ് ഉണ്ണികൃഷ്ണൻ, റഹ്‌മാൻ കിടങ്ങയി, എംവി രാജൻ, കെ ഹരിദാസ്, മനോജ് കുമാർ, പ്രശസ്ത ചിത്രകാരൻ കുമാരൻ എന്നിവർ  പ്രസംഗിച്ചു. വിദ്യാരംഗം ജില്ലാ കോഡിനേറ്റർ ഇന്ദിരാദേവി സ്വാഗതവും വിനുരാജ് നന്ദിയും പറഞ്ഞു.
        
Basheer Kizhissery | ലഹരിയോട് വിട പറയാം; ബശീർ കിഴിശ്ശേരിയുടെ ബോധവത്കരണ കാർടൂൺ പ്രദർശനം ശ്രദ്ധേയമായി   
Basheer Kizhissery | ലഹരിയോട് വിട പറയാം; ബശീർ കിഴിശ്ശേരിയുടെ ബോധവത്കരണ കാർടൂൺ പ്രദർശനം ശ്രദ്ധേയമായി

Keywords: Cartoon exhibition of Basheer Kizhissery organized against drug addiction, Kerala, Malappuram, News, Top-Headlines, Drugs, Cartoon, School, Exhibition.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia