കെ എ ഗഫൂറിനെ വെളിച്ചത്തിലേക്ക് കൊണ്ടുവന്ന് 'ലോകമേ തറവാട്' കലാപ്രദർശനം; മറഞ്ഞിരുന്ന പ്രതിഭയെന്ന് നടൻ ഇന്ദ്രൻസ്; ' കെ എ ഗഫൂർ സ്ട്രോക്സ് സ്റ്റോറിസ്' പ്രകാശനം ചെയ്തു

 


ആലപ്പുഴ: (www.kvartha.com 08.11.2021) ചില ആളുകൾ കുറെ കാലം ഒളിച്ചിരിക്കും, അപ്പോഴും അവർ ലോകത്തെ ശ്രദ്ധയോടെ നിരീക്ഷിച്ചു കൊണ്ടിരിക്കും, അത്തരം ഒരു വ്യക്തിത്വം ആണ് ചിത്രകാരനും കഥാകാരനും ആയ കെ എ ഗഫൂർ എന്ന് പ്രശസ്ത നടൻ ഇന്ദ്രൻസ് പറഞ്ഞു. ആലപ്പുഴയിൽ നടക്കുന്ന 'ലോകമേ തറവാട്' കലാപ്രദർശനത്തിൽ കെ എ ഗഫൂർ സ്ട്രോക്സ് സ്റ്റോറിസ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത കവയിത്രി അനിത തമ്പി പുസ്തകം ഏറ്റുവാങ്ങി. മലയാളത്തിലെ ചിത്രകഥയുടെ തുടക്കക്കാരനായ ഗഫൂറിനെ വെളിച്ചത്തിലേക്ക് കൊണ്ടുവന്ന ശ്രദ്ധേയമായ പുസ്തകം ആണിതെന്ന് അനിത പറഞ്ഞു

കെ എ ഗഫൂറിനെ വെളിച്ചത്തിലേക്ക് കൊണ്ടുവന്ന് 'ലോകമേ തറവാട്' കലാപ്രദർശനം; മറഞ്ഞിരുന്ന പ്രതിഭയെന്ന് നടൻ ഇന്ദ്രൻസ്; ' കെ എ ഗഫൂർ സ്ട്രോക്സ് സ്റ്റോറിസ്' പ്രകാശനം ചെയ്തു

ലോകമേ തറവാട് പ്രദർശനത്തിലെ പ്രധാനപ്പെട്ട ഒരു ഇനമാണ് കെ എ ഗഫൂർ അറുപതുകളിലും എഴുപതുകളിലും വരച്ച ചിത്രകഥകൾ. അധികം അറിയപ്പെടാത്ത ഗഫൂറിൻ്റെ ചിത്രകലാ - സാഹിത്യ സംഭാവനകളെ സമഗ്രമായി രേഖപ്പെടുത്തുന്ന ഗഫൂർ സ്ട്രോക്സ് സ്റ്റോറിസ് ജി ബി വത്സൻ ആണ് എഡിറ്റ് ചെയ്തത്. എം ടി വാസുദേവൻ നായർ, തോമസ് ജേക്കബ്, കെ ജി എസ് ഉൾപെടെ അൻപതോളം എഴുത്തുകാർ അദ്ദേഹത്തിൻ്റെ കലയെയും ജീവിതത്തെയും വിലയിരുത്തുന്ന പുസ്തകമാണ് ഇത്.

പ്രദർശനത്തിൻ്റെ ക്യൂറേറ്ററും ചിത്രകാരനുമായ ബോസ് കൃഷ്ണമാചാരി അധ്യക്ഷത വഹിച്ചു. കവി പി എൻ ഗോപീകൃഷ്ണൻ സംസാരിച്ചു. കെ എ ഗഫൂർ മറുപടി പ്രസംഗം നടത്തി. കെ എ ഗഫൂറിൻ്റെ കലാജീവിതം ആസ്പദമാക്കി ജയൻ മാങ്ങാട് സംവിധാനം ചെയ്ത ബയോപിക് 'കഥവര' പ്രദർശിപ്പിച്ചു.


Keywords:  News, Kerala, Alappuzha, Actor, Award, Book, Cinema, Poem, Poet, Cartoon, Indrans, K A Gafoor, Actor Indrans says K A Gafoor is hidden genius.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia