Cancer | യുവാക്കളിൽ കാൻസർ വർധിക്കുന്നതിന് കാരണം ഇന്ത്യൻ ഭക്ഷണരീതിയോ? ആരോഗ്യ വിദഗ്ധർ പറയുന്നത്!

 
cancr

യുവാക്കളിൽ ഈ രോഗം ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുൻപന്തിയിലാണെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു

ന്യൂഡെൽഹി: (KVARTHA) ഇന്ത്യക്കാരായ യുവാക്കളിൽ, കാൻസർ രോഗം ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പൊതുവെ ആളുകളെ പരിഭ്രാന്തരാക്കുന്ന ഈ അസുഖം ഇന്നു വളരെ സാധാരണമായതിനു പിന്നിലും നമ്മുടെ ഭക്ഷണരീതി തന്നെയാണെന്ന് പഠനങ്ങൾ പറയുന്നു. പ്രായമായവരെ ബാധിക്കുന്ന ഒരു രോഗമായി കണക്കാക്കപ്പെട്ടിരുന്നെങ്കിലും, ഇന്ന് ഇന്ത്യയിലടക്കം, യുവാക്കൾക്കിടയിൽ കാൻസർ വർധിച്ചു വരികയാണ്.

യുവാക്കളിൽ ഈ രോഗം ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുൻപന്തിയിലാണെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുൾപ്പെടെ 200 രാജ്യങ്ങളിലായി നടത്തിയ, ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ (ഓങ്കോളജി) 2023-ൽ പ്രസിദ്ധീകരിച്ച ഒരു പഠനപ്രകാരം  നേരത്തെയുണ്ടാകുന്ന സ്തനാർബുദം, അന്നനാളം, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയാണ് നമ്മുടെ രാജ്യത്ത് റിപോർട് ചെയ്യപ്പെടുന്ന കാൻസറിൽ ഏറ്റവും കൂടുതൽ ആളുകളെ ബാധിച്ചിരിക്കുന്നത്. 30 വർഷത്തിനുള്ളിൽ ആഗോളതലത്തിൽ 50 വയസിന് താഴെയുള്ളവരിൽ പുതിയ കാൻസർ കേസുകളിൽ 79 ശതമാനം വർധനവുണ്ടായതായും പഠനം കണ്ടെത്തി.

ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ സീനിയർ കൺസൾട്ടൻ്റ് ഗൈനക്കോളജിക്കൽ ഓങ്കോളജിയും റോബോട്ടിക് സർജനുമായ ഡോ.പഖീ അഗർവാൾ, പരമ്പരാഗതമായി, ഡിഎൻഎ കേടുപാടുകൾ മൂലം പ്രായത്തിനനുസരിച്ച് കാൻസർ സാധ്യത വർധിക്കുന്നതായി കണ്ടെത്തി. എന്നിരുന്നാലും, ചെറുപ്പക്കാരിൽ ഇത്തരം അസുഖം വർധിക്കുന്നതിന് അവർ കാരണങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

ജീവിതശൈലി

നമ്മുടെ ആധുനിക ജീവിതശൈലിയിലാണ് ഒരു പ്രശ്നം. ഇന്ത്യൻ യുവാക്കളിൽ വർധിച്ചുവരുന്ന പകർച്ചവ്യാധിയായ പൊണ്ണത്തടി, 15 വ്യത്യസ്ത അർബുദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പുകവലിയും അമിതമായ മദ്യപാനവും മറ്റ് പ്രധാന കാരണങ്ങളാണ്.

പാരമ്പര്യം 

സാധ്യത കുറവാണെങ്കിലും, യുവാക്കളിലെ കാൻസറിനുള്ള ഒരു പ്രധാന കാരണമായി പാരമ്പര്യത്തെ ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. ഇത് 5-10% ചെറുപ്രായത്തിലുള്ള ആളുകളെയാണ് ബാധിക്കുന്നത്. ഈ മേഖലയിൽ കൂടുതൽ ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. 

ഭക്ഷണത്തിലെ പോരായ്മകൾ 

സംസ്കരിച്ച ഭക്ഷണത്തിൽ അവശ്യ പോഷകങ്ങളും, ആൻ്റിഓക്‌സിഡൻ്റുകളും ഉണ്ടാകില്ല, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ കൂടുതൽ ദോഷകരമായി ബാധിക്കുന്നു.

ഡോ. അഗർവാൾ പറയുന്നതനുസരിച്ച്, ചെറുപ്പത്തിൽ ആരംഭിക്കുന്ന കാൻസറിൻ്റെ വർധനവ് രണ്ട് കാരണങ്ങളാൽ ഭയപ്പെടുത്തുന്നതാണ്. നിലവിലുള്ള സ്ക്രീനിംഗ് പദ്ധതികൾ മുതിർന്ന ജനവിഭാഗങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ചെറുപ്പക്കാർക്ക് സാധാരണ ലക്ഷണങ്ങൾ അനുഭവപ്പെടാനിടയില്ല, ഇത് രോഗനിർണയം വൈകുന്നതിന് കാരണമാകും.

പുകവലി മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും ഹാനികരമാണ്, മറ്റ് പ്രശ്നങ്ങൾക്കൊപ്പം പല തരത്തിലുള്ള ക്യാൻസറുകൾക്കും ഹൃദ്രോഗങ്ങൾക്കും കാരണമാകും. പുകവലി അടക്കമുള്ള ശീലങ്ങൾ വച്ചു പുലർത്തുന്ന യുവാക്കളിലെ കാൻസർ സാധ്യത കൂടുതലാണ്. ഇത് ചികിത്സയെ കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കി മാറ്റുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

സംസ്‌കരിച്ച ഭക്ഷണ പാടേ ഒഴിവാക്കണം

സംസ്‌കരിച്ച ഭക്ഷണങ്ങളും, ചുവന്ന മാംസവും കൂടുതലുള്ള ഭക്ഷണക്രമം വൻകുടലിലെ കാൻസർ പോലുള്ളവയുടെ സാധ്യത വർധിപ്പിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീൻ എന്നിവ കഴിക്കേണ്ടത് വളരെ പ്രധാനമാണ്.

ഉദാസീനമായ ശീലങ്ങൾ 

സംസ്കരിച്ച ഭക്ഷണം, പലപ്പോഴും ശാരീരിക പ്രവർത്തനങ്ങളിൽ തടസം സൃഷ്ടിക്കുന്നു. ഈ രണ്ട് ഘടകങ്ങളും കാൻസർ സാധ്യതയെ ഗണ്യമായി ഉയർത്തുന്നു. ക്രമമായ വ്യായാമം, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ സമീകൃതാഹാരം, മതിയായ ഉറക്കം എന്നിവയിലൂടെ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക. പുകവലി, മദ്യപാനം തുടങ്ങിയ അനാരോഗ്യ ശീലങ്ങൾ ഒഴിവാക്കുക.

സാമൂഹിക തലത്തിൽ, നേരത്തെയുള്ള കാൻസർ ലക്ഷണങ്ങളെ കുറിച്ച് അവബോധം വളർത്തുകയും, പതിവ് ആരോഗ്യ പരിശോധനകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും ഡോ. അഗർവാൾ പറയുന്നു. കാൻസറിനെ ചെറുക്കാനുള്ള ഏറ്റവും ഉത്തമമായ മാർഗം, നേരത്തേയുള്ള രോഗനിർണയമാണ്. ചിട്ടയായ ജീവിതശൈലി രൂപപ്പെടുത്തുന്നതിനൊപ്പം ശരീരത്തിലുള്ള ഏതൊരു മാറ്റത്തെയും ജാഗ്രതയോടെ കാണുകയും ഡോക്ടറുമായി ചർച്ച ചെയ്യുകയും വേണം. ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള ഏതൊരു തീരുമാനം സ്വികരിക്കുന്നതിനു മുമ്പും ഒരു ഡോക്ടറുടെ നിർദേശം തേടാൻ മറക്കരുത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia