Alert | ജാഗ്രതൈ, ആ വലയിൽ വീഴല്ലേ! സ്‌കൂൾ-കോളജ് വിദ്യാർഥികളുടെ പേരിൽ ബാങ്ക് അക്കൗണ്ട് തട്ടിപ്പ് വ്യാപകം; കുടുക്കുന്നത് ഇങ്ങനെ

 
 
Bank Scams Targeting Students: A Growing Concern

Representational image generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ക്രിമിനല്‍ കേസും സാമ്പത്തിക തിട്ടിപ്പ് കേസും ചുമത്തുന്നതോടെ പെട്ടെന്നുള്ള മോചനം അസാധ്യമാവും
● സമീപ ജില്ലകളിൽ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും വയനാട് ജില്ലയില്‍ കുറവായിരുന്നു

കൽപറ്റ: (KVARTHA) സ്‌കൂൾ-കോളജ് വിദ്യാർത്ഥികളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറന്ന് തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ വ്യാപകം. രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, ബാങ്ക് ജീവനക്കാർ എന്നിവർ ഇത്തരം തട്ടിപ്പുകളിൽ നിന്ന് ജാഗ്രത പാലിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.

Aster mims 04/11/2022

സമീപകാലത്ത് സമീപ ജില്ലകളിൽ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും വയനാട് ജില്ലയില്‍ കുറവായിരുന്നു. എന്നാൽ ഇപ്പോൾ 25-ലധികം കേസുകൾ വയനാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലാണ് ഈ കേസുകൾ രജിസ്റ്റർ ചെയ്യുന്നത്, ഇത് കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. അതുകൊണ്ട് നിയമപരമായ ഇടപെടലുകൾക്ക് പരിമിതികളുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

തട്ടിപ്പ് ഇങ്ങനെ 

വിദ്യാര്‍ത്ഥികള്‍ക്ക് പണം നല്‍കി അക്കൗണ്ട് എടുപ്പിക്കുകയും ഫോണ്‍ നമ്പര്‍ മറ്റാരുടേതോ നല്‍കുകയുമാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. ഈ മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി യും പെര്‍മിഷനും ഉപയോഗിച്ചാണ് പണമിടപാട് നടത്തുന്നത്.  ദേശദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ലഹരി മാഫിയകളും കള്ളപ്പണ ഇടപാട് നടത്തുന്നവരുമാണ് വിദ്യാര്‍ത്ഥികളുടെ പേരില്‍ അക്കൗണ്ട് തുടങ്ങുന്നത്. ഇത് കുറ്റത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു.  

അന്യ സംസ്ഥാന പൊലീസാണ് വിദ്യാര്‍ത്ഥികളെ  അറസ്റ്റ് ചെയ്ത് കൊണ്ട് പോവുന്നത്. ചെറിയ തുക ആദ്യഘട്ടത്തില്‍ ലഭിക്കുന്നതില്‍ ആകൃഷ്ടരായിട്ടാണ് വിദ്യാര്‍ത്ഥികള്‍ അക്കൗണ്ട് തുടങ്ങാന്‍ സന്നദ്ധരാവുന്നത്. ഇത്തരം അക്കൗണ്ടിലൂടെ വലിയ തുകകളാണ് കൈമാറ്റം ചെയ്യുന്നത്. ഈ തുക നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. 

ക്രിമിനല്‍ കേസും സാമ്പത്തിക തിട്ടിപ്പ് കേസും ചുമത്തുന്നതോടെ പെട്ടെന്നുള്ള മോചനം അസാധ്യമാവും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇത് സംബന്ധിച്ച  ബോധവല്‍കരണം നടത്തണമെന്നും ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു.

#StudentSafety #BankScams #FraudAwareness #WayanadNews #FinancialSecurity

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia