Movie | ആരൊക്കെ വന്നാലും ജഗതി സ്‌കോർ ചെയ്യും, പക്ഷേ മോഹൻലാൽ വന്നാൽ കളിമാറും

 
yodha

* യോദ്ധയും കിലുക്കവുമൊക്കെ മലയാളികൾ ഇന്നും നെഞ്ചേറ്റുന്നു 

(KVARTHA) മോഹൻലാലും ജഗതിയും ഒന്നിച്ച് അഭിനയിക്കുന്നുവെന്ന് ഒരു വാർത്ത വന്നാൽ മലയാളികൾ അത് ആവേശപൂർവം ആയിരിക്കും ഏറ്റെടുക്കുക. കാരണം, മോഹൻലാലും ജഗതിയും ഒന്നിച്ച് അഭിനയിക്കുന്ന സിനിമകൾ എന്നും മലയാളി ചലച്ചിത്രപ്രേമികളെ കുടുകുടെ ചിരിപ്പിച്ചിട്ടുണ്ട്. അതിൽ ഏടുത്തു പറയാനുള്ളവയാണ് ഇവർ ഒരുമിച്ച് അഭിനയിച്ച യോദ്ധയും കിലുക്കവുമൊക്കെ. ഇന്നും ഈ രണ്ട് സിനിമകളും തുടർച്ചയായി കാണുന്നവരുടെ എണ്ണവും ഏറുന്നുണ്ട്. അത്രമാത്രം പൊട്ടിച്ചിരിപ്പിക്കുന്നതാണ് ഈ രണ്ടു സിനിമകളും. 

മലയാള സിനിമയിലെ എക്കാലത്തോയും മികച്ച സൂപ്പർ ഹിറ്റ് ചിത്രമാണ് യോദ്ധ. താരരാജാവ് മോഹൻലാൽ, ഹാസ്യ സാമ്രാട്ട് ജഗതി കൂട്ടുകെട്ട് സമ്മാനിച്ച ചിരിപ്പൂരത്തിലൂടെ മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്ന് എന്ന ചാർട്ടിലിടം നേടിയ സിനിമയാണ് യോദ്ധ. തൈപ്പറമ്പിൽ അശോകനും അരശുംമൂട്ടിൽ അപ്പുകുട്ടനും മിനി സ്‌ക്രീനിൽ അരങ്ങുവാഴുന്ന കാഴ്ചയാണ് ഇപ്പോഴും കാണാൻ കഴിയുന്നത്. എന്നാൽ മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ അരശുംമൂട്ടിൽ അപ്പുകുട്ടനെ അവതരിപ്പിക്കാൻ ജഗതി അല്ലാതെ മറ്റൊരു നടനെയും സങ്കൽപ്പിക്കാൻ തനിക്ക് കഴിയില്ലായിരുന്നു എന്ന് ചിത്രത്തിന്റെ സംവിധായകൻ സംഗീത് ശിവൻ ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. 

ഈ ചിത്രം സംവിധാനം ചെയ്തത് സംഗീത് ശിവൻ ആയിരുന്നു. ആ ചിത്രത്തിൽ ജഗതിയെ സെലക്ട് ചെയ്ത രീതി പറയുന്നത് ഇങ്ങനെയാണ്. വേറെ ഏതൊരു ആക്ടർ എതിര് വന്നാലും ജഗതി സ്‌കോർ ചെയ്യും, പക്ഷേ ലാൽ സാർ വന്നാൽ മാത്രം കളിമാറും, അതായിരുന്നു ഈ സംവിധായകൻ്റെ  വെളിപ്പെടുത്തൽ. സംഗീത് ശിവന്റെ വാക്കുകൾ ഇങ്ങനെ: ലാൽ വന്നുകഴിഞ്ഞാൽ പിന്നെ ലാലിന്റെ കൂടെ കോംപീറ്റ് ചെയ്തു നിൽക്കണമെങ്കിൽ ദെയർ വാസ് നോ അദർ ചോയിസ്. അദ്ദേഹവും ലാൽ സാറും ഒരുമിച്ചു വന്നാൽ പിന്നെ നമുക്ക് ഒരു രക്ഷയുമില്ല. അവര് അങ്ങോട്ടുമിങ്ങോട്ടും.പക്ഷേ വേറൊരു ആക്ടറിനിടയിൽ ജഗതി സാർ അവർക്ക് മേലെ സ്‌കോർ ആകും. ജഗതി സാറിന്റെ അത്രയും ഇംപ്രവൈസ് ചെയ്യാൻ അവർക്ക് കഴിയാത്തതു കൊണ്ടാണ്. ലാൽ സാറും ജഗതിയും കൂടി വന്നാൽ ദാറ്റ് ബികം സംതിംഗ് എൽസ്. 

ചിത്രത്തിലെ കുറേ ഡയലോഗുകൾ നമ്മൾ എഴുതിയതല്ല. ഉദാഹരണത്തിന് ഈ ഫോറസ്റ്റു മുഴുവൻ കാടാണ് എന്നു പറയുന്ന ഡയലോഗൊക്കെ, അതൊന്നും നമ്മളു പോലും അറിഞ്ഞിരുന്നില്ലെന്നും സംഗീത് ശിവൻ വ്യക്തമാക്കുന്നു. അതേസമയം മികച്ച വിജയം ആയിരുന്നു യോദ്ധ തിയ്യറ്ററുകളിൽ നിന്നും നേടി എടുത്തത്. മികച്ച ഗാനങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരുന്നു. ലോകപ്രശസ്ത സംഗീത സംവിധായകനും ഓസ്‌കാർ ജോതാവും ആയി എ ആർ റഹ്‌മാൻ ആദ്യമായി സംഗീതം കൊടുത്ത ചിത്രം എന്ന പ്രത്യേകതയും യോദ്ധക്ക് ഉണ്ട്. 

ഇതാണ് ആ കുറിപ്പ്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ജോഡികളാണ് മോഹൻ ലാലും ജഗതി ശ്രികുമാറും. ഇവർ ജോഡികളായ കിലുക്കവും യോദ്ധ പോലെ തന്നെ മലയാളികളെ ഏറ്റവും ചിരിപ്പിച്ച സിനിമയാണ്. ഇനി മോഹൻ ലാൽ - ജഗതി ശ്രീകുമാർ കൂട്ടുകെട്ടിൽ ഒരു സിനിമ. ഏതൊരു മലയാളിയും സ്വപ്നം കാണുന്ന കാര്യമാണ്. ശരിക്കും പറഞ്ഞാൽ അതിന് ഇനി തീരെ സാധ്യത ഇല്ലെന്ന് വേണം പറയാൻ. ജഗതി ചേട്ടൻ വലിയൊരു അപകടത്തിൽ പെട്ട് ചികിത്സയിൽ ഇരിക്കുന്നതു തന്നെ അതിന് കാരണം. ഇനി അതുപോലെ ഒരു അതുല്യ നടൻ മലയാളത്തിൽ ഉണ്ടാകുമോ, സംശയമാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia