SWISS-TOWER 24/07/2023

Booked | 'നടുറോഡില്‍ അടിപിടി'; കോണ്‍ഗ്രസ് നേതാവ് ഉള്‍പെടെ 5 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടുറോഡില്‍ അടിപിടിയുണ്ടാക്കിയതിന് കെപിസിസി അംഗം ഉള്‍പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കെ പി സി സി അംഗം മുഹമ്മദ് ബ്ലാത്തൂര്‍ ഉള്‍പെടെയുള്ളവര്‍ക്കെതിരെയാണ് ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തത്.

സാമ്പത്തിക തര്‍ക്കത്തിന്റെ പേരിലായിരുന്നു ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതെന്നാണ് വിവരം. കെ പി സി സി അംഗവും രാജീവ് ഗാന്ധി സഹകരണ ആശുപത്രി ചെയര്‍മാനുമായ മുഹമ്മദ് ബ്ലാത്തൂര്‍ ഉള്‍പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസ്. പൊതുസ്ഥലത്ത് സംഘര്‍ഷമുണ്ടാക്കിയതിന്റെ പേരില്‍ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഘര്‍ഷം.

Booked | 'നടുറോഡില്‍ അടിപിടി'; കോണ്‍ഗ്രസ് നേതാവ് ഉള്‍പെടെ 5 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ട്രാവല്‍ ഏജന്‍സി നടത്തിപ്പുകാരുമായുള്ള സാമ്പത്തിക തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. മുഹമ്മദ് ബ്ലാത്തൂരിന്റെ മകന്‍ ട്രാവല്‍ ഏജന്‍സി വഴി യാത്ര ചെയ്തതിന്റെ നാലര ലക്ഷം രൂപ നല്‍കാതെ വഞ്ചിച്ചുവെന്നാണ് ട്രാവല്‍ ഏജന്‍സി നടത്തിപ്പുകാര്‍ പറയുന്നത്. ഈ പണം ആവശ്യപ്പെട്ട് എത്തിയപ്പോള്‍ ഇരുമ്പ് വടികളുമായി ആക്രമിച്ചുവെന്നാണ് പരാതി.

നടുറോഡില്‍ നടന്ന അടിപിടിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. മുഹമ്മദ് ബ്ലാത്തൂര്‍, ജാഫര്‍, അബൂബക്കര്‍, അജ് നാസ്, മശ് റബ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ട്രാവല്‍ ഏജന്‍സിക്കാരായ പ്രതികള്‍ ആശുപത്രിയില്‍ അക്രമം നടത്തിയെന്ന് ആരോപിച്ച് ആശുപത്രി അധികൃതരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Keywords: Assault: Police registered a case against 5 people including the Congress leader, Kannur, News, Police, Case, Assault, Complaint, Flight, Travel Agency, Congress, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia