Kannur airport | എയർ ഇന്ത്യ സമരം: 'കണ്ണൂർ വിമാനത്താവളത്തിന് നഷ്ടം 5 കോടിയിലേറെ'!
May 11, 2024, 16:22 IST
കണ്ണൂർ: (KVARTHA) എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം കാരണം കണ്ണൂർ വിമാനത്താവളത്തിനുണ്ടായത് അഞ്ചുകോടിയുടെ വരുമാന നഷ്ടമെന്ന് കണക്കുകൾ പുറത്തുവന്നു. രണ്ട് ദിവസത്തെ നഷ്ടം അഞ്ച് കോടിയിലധികം വരുമെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. ഇതിന് പുറമേയാണ് നാലായിരത്തോളം പേരുടെ യാത്ര മുടങ്ങിയത്. അതേസമയം എയർ ഇന്ത്യ ഏക്സ്പ്രപ്രസിലെ സമരം ഒത്തുതീർപ്പായതോടെ ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ചു തുടങ്ങിയിട്ടുണ്ട്. അവധിയെടുത്ത ജീവനക്കാർ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറി തുടങ്ങിയതോടെ സർവീസുകളുടെ ക്രമീകരണവും തുടങ്ങി.
കേരളത്തിൽ നിന്നടക്കമുള്ള സർവീസുകൾ മുടങ്ങാനിടയില്ലെന്നാണ് സൂചന. രണ്ട് ദിവസത്തിനകം എല്ലാ സർവീസുകൾ സാധാരണ നിലയിലാകും. റീജനൽ ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇരുപക്ഷവും ധാരണപത്രം ഒപ്പിട്ടത്. ചൊവ്വാഴ്ച വൈകീട്ട് മുതൽ സീനിയർ ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവ് എടുത്ത് തുടങ്ങിയതാണ് സർവീസുകളെ സാരമായി ബാധിച്ചത്.
എച്ച് ആർ പോളിസികളിലെ മാറ്റങ്ങളിലുള്ള പ്രതിഷേധമായിട്ടായിരുന്നു ഈ കൂട്ട അവധിയെടുക്കൽ. ബുധനാഴ്ച രാജ്യ വ്യാപകമായി 90 സർവീസുകളും വ്യാഴാഴ്ച 85 സർവീസുകളുമാണ് റദ്ദായത്. ഇതിനിടയിലാണ് 25 സീനിയർ ജീവനക്കാർക്ക് എയർ ഇന്ത്യ ടെർമിനേഷൻ കത്ത് നൽകിയത്. ഇതോടെ പണിമുടക്കിനും മൂർച്ചയേറിയിരുന്നു. പിന്നാലെയാണ് ഡൽഹിയിൽ ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ മധ്യസ്ഥ ചർച്ച നടന്നത്. മിന്നൽ സമരം കാരണം നൂറു കണക്കിന് വിസാകാലാവധി കഴിഞ്ഞ പ്രവാസികൾ പെരുവഴിയിലായിട്ടുണ്ട്. ഇവരിൽ പലരും ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ്.
[15:32, 30/01/2024] Shamila: < !- START disable copy paste --> [15:33, 30/01/2024] Shamila: .
കേരളത്തിൽ നിന്നടക്കമുള്ള സർവീസുകൾ മുടങ്ങാനിടയില്ലെന്നാണ് സൂചന. രണ്ട് ദിവസത്തിനകം എല്ലാ സർവീസുകൾ സാധാരണ നിലയിലാകും. റീജനൽ ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇരുപക്ഷവും ധാരണപത്രം ഒപ്പിട്ടത്. ചൊവ്വാഴ്ച വൈകീട്ട് മുതൽ സീനിയർ ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവ് എടുത്ത് തുടങ്ങിയതാണ് സർവീസുകളെ സാരമായി ബാധിച്ചത്.
എച്ച് ആർ പോളിസികളിലെ മാറ്റങ്ങളിലുള്ള പ്രതിഷേധമായിട്ടായിരുന്നു ഈ കൂട്ട അവധിയെടുക്കൽ. ബുധനാഴ്ച രാജ്യ വ്യാപകമായി 90 സർവീസുകളും വ്യാഴാഴ്ച 85 സർവീസുകളുമാണ് റദ്ദായത്. ഇതിനിടയിലാണ് 25 സീനിയർ ജീവനക്കാർക്ക് എയർ ഇന്ത്യ ടെർമിനേഷൻ കത്ത് നൽകിയത്. ഇതോടെ പണിമുടക്കിനും മൂർച്ചയേറിയിരുന്നു. പിന്നാലെയാണ് ഡൽഹിയിൽ ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ മധ്യസ്ഥ ചർച്ച നടന്നത്. മിന്നൽ സമരം കാരണം നൂറു കണക്കിന് വിസാകാലാവധി കഴിഞ്ഞ പ്രവാസികൾ പെരുവഴിയിലായിട്ടുണ്ട്. ഇവരിൽ പലരും ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ്.
Keywords: News, Malayalam News, Kannur, Air India Express, Kannur, Malayalam News, Kerala News, Air India strike: Kannur airport losses estimated to be more than 5 crores
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.