Offers Voucher | ഡെല്‍ഹിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ് കോയിലേക്കുള്ള വിമാനം വൈകിയത് 30 മണിക്കൂര്‍; യാത്രക്കാര്‍ക്ക് 29,203 രൂപയുടെ വൗചര്‍ നല്‍കി എയര്‍ ഇന്‍ഡ്യ


സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് വിമാനം വൈകിയത്
30 മണിക്കൂര്‍ വൈകിയ സംഭവത്തില്‍ യാത്രക്കാരോട് ക്ഷമ ചോദിച്ച് എയര്‍ ഇന്‍ഡ്യ എക്‌സിക്യൂടീവ് വൈസ് പ്രസിഡന്റ്
16 മണിക്കൂര്‍ മാത്രമാണ് ഡെല്‍ഹിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ് കോയിലേക്കുള്ള യാത്രാസമയം
വൗചര്‍ പണമാക്കി മാറ്റാനുള്ള സൗകര്യവുമുണ്ടാകും
ന്യൂഡെല്‍ഹി: (KVARTHA) ഡെല്‍ഹിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ് കോയിലേക്കുള്ള വിമാനം 30 മണിക്കൂര്‍ വൈകിയ സംഭവത്തില്‍ യാത്രക്കാരോട് ക്ഷമ ചോദിച്ച് എയര്‍ ഇന്‍ഡ്യ എക്‌സിക്യൂടീവ് വൈസ് പ്രസിഡന്റ്. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് വിമാനം വൈകിയതെന്നും സംഭവത്തില്‍ യാത്രക്കാര്‍ക്ക് 29,203 രൂപയുടെ വൗചര്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. യാത്രക്കാര്‍ക്ക് എയര്‍ ഇന്‍ഡ്യ നല്‍കിയ വൗചര്‍ പണമാക്കി മാറ്റാനുള്ള സൗകര്യവുമുണ്ടാകും. യാത്രക്കാര്‍ക്ക് അയച്ച കത്തിലൂടെയാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയത്.
16 മണിക്കൂര്‍ മാത്രമാണ് ഡെല്‍ഹിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ് കോയിലേക്കുള്ള യാത്രാസമയം. വ്യാഴാഴ്ച വൈകിട്ട് പുറപ്പെടേണ്ട എയര്‍ ഇന്‍ഡ്യ വിമാനം വെള്ളിയാഴ്ച രാത്രി 9.50നാണ് പുറപ്പെട്ടത്. തുടര്‍ന്ന് ശനിയാഴ്ച ഉച്ചക്ക് 12.45നാണ് വിമാനം സാന്‍ഫ്രാന്‍സിസ് കോയില്‍ എത്തിയത്.
അതേസമയം, വിമാനം വൈകിയതില്‍ ഡിജിസിഎ എയര്‍ ഇന്‍ഡ്യക്ക് നോടീസ് അയച്ചിരുന്നു. തുടര്‍ചയായി വിമാനം വൈകുന്നതിനെ തുടര്‍ന്നാണ് എയര്‍ ഇന്‍ഡ്യക്ക് കാരണം കാണിക്കല്‍ നോടീസ് നല്‍കിയത്. വിമാനം വൈകിയത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജോതിരാദിത്യ സിന്ധ്യയും പ്രതികരിച്ചിരുന്നു.