Air India | യാത്രക്കാര്‍ക്ക് ആശ്വാസമേകാന്‍ മസ് ഖറ്റില്‍ നിന്ന് കണ്ണൂരിലേക്ക് പ്രതിദിന സര്‍വീസുമായി എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ്
May 16, 2024, 20:29 IST
കണ്ണൂര്‍: (KVARTHA) പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ്. മസ് ഖറ്റില്‍ നിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ഒരു വര്‍ഷത്തെ യാത്രാ ദുരിതം അവസാനിക്കുന്നത്. മസ് ഖറ്റില്‍ നിന്ന് കണ്ണൂരിലേക്കും അവിടെ നിന്ന് മസ് ഖറ്റിലേക്കും എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് ദിവസേന സര്‍വീസ് ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഗോ ഫസ്റ്റ് സര്‍വീസ് റദ്ദാക്കിയത് മുതല്‍ തുടങ്ങിയ കണ്ണൂരുകാരുടെ യാത്രാ പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.
നേരത്തെ നാല് സര്‍വീസുകളാണ് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് കണ്ണൂരിലേക്ക് നടത്തിയിരുന്നത്. യാത്രക്കാരുടെ ആവശ്യം വര്‍ധിച്ചതോടെ സര്‍വീസുകള്‍ അഞ്ചാക്കി ഉയര്‍ത്തിയിരുന്നു. പുതിയ ഷെഡ്യൂള്‍ പ്രകാരം മസ് ഖറ്റില്‍ നിന്ന് കണ്ണൂരിലേക്ക് വ്യഴാഴ്ച രാവിലെ 7.35ന് പുറപ്പെടുന്ന വിമാനം 12.30 ന് കണ്ണൂരിലെത്തും. വെള്ളിയാഴ്ച പുലര്‍ചെ 3.20ന് മസ് ഖത്തില്‍ നിന്ന് സര്‍വിസ് ആരംഭിക്കുന്ന വിമാനം രാവിലെ 8.15 ന് കണ്ണൂരിലെത്തും. ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 9.45 ന് മസ് ഖത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 2.40ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്ന് മസ് ഖത്തിലേക്ക് വ്യാഴാഴ്ച പുലര്‍ചെ 4.35 ന് പുറപ്പെട്ട് 6.35ന് മസ് ഖത്തിലെത്തും.
വെള്ളിയാഴ്ച അര്‍ധരാത്രി 12.20 ന് പുറപ്പെടുന്ന വിമാനം പുലര്‍ചെ 2.20ന് മസ് ഖത്തിലെത്തും. ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കണ്ണൂരില്‍ നിന്ന് 6.45ന് പുറപ്പെട്ട് 8.45ന് മസ് ഖത്തിലെത്തും.

Keywords: Air India Express with daily service from Muscat to Kannur, Kannur, News, Air India Express, Daily Service, Passengers, Flight, Demand, Muscat, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.