SWISS-TOWER 24/07/2023

Ranveer Singh | ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ദീപിക പദുക്കോണുമൊത്തുള്ള വിവാഹചിത്രങ്ങള്‍ നീക്കം ചെയ്തു; രണ്‍വീര്‍ സിങ്ങിന്റെ പ്രതികരണം ഇങ്ങനെ!

 


മുംബൈ: (KVARTHA) സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറെ ചര്‍ച ചെയ്യപ്പെടുന്ന ഒന്നാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ദീപിക പദുക്കോണുമൊത്തുള്ള വിവാഹചിത്രങ്ങള്‍ രണ്‍വീര്‍ സിങ്ങ് നീക്കം ചെയ്തു എന്ന വാര്‍ത്ത. എന്തുകൊണ്ടാണ് ചിത്രങ്ങള്‍ നീക്കം ചെയ്തതെന്നാണ് മിക്കവരുടേയും ചോദ്യം. 

47 മില്യന്‍ ഫോളോവേഴ്സുള്ള രണ്‍വീറിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് ആ ചിത്രങ്ങള്‍ എങ്ങനെ അപ്രത്യക്ഷമായി എന്നതാണ് ആരാധകരുടെ പ്രധാന ചര്‍ചാ വിഷയം. എന്നാല്‍ ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കയാണ് ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങ്.

Ranveer Singh | ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ദീപിക പദുക്കോണുമൊത്തുള്ള വിവാഹചിത്രങ്ങള്‍ നീക്കം ചെയ്തു; രണ്‍വീര്‍ സിങ്ങിന്റെ പ്രതികരണം ഇങ്ങനെ!

2023-ന് മുമ്പുള്ള ചിത്രങ്ങളെല്ലാം രണ്‍വീര്‍ ആര്‍കൈവ് ചെയ്തപ്പോള്‍ വിവാഹചിത്രങ്ങളും അതിലുള്‍പ്പെട്ടതാണെന്നാണ് രണ്‍വീറിന്റെ ടീം നല്‍കിയ വിശദീകരണം. പിന്നാലെ ഈ ചര്‍ചകളെല്ലാം അവസാനിപ്പിക്കുന്ന തരത്തിലുള്ള രണ്‍വീറിന്റെ പ്രതികരണവും പുറത്തുവന്നു.

വോഗ് ഇന്‍ഡ്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഏറ്റവും പ്രിയപ്പെട്ട ആഭരണം ഏതാണെന്ന ചോദ്യത്തിന് തന്റെ വിവാഹ മോതിരം എന്നായിരുന്നു രണ്‍വീറിന്റെ മറുപടി. അത് തന്റെ ഭാര്യ സമ്മാനിച്ചതിനാലാണ് പ്രിയപ്പെട്ടതായതെന്നും ഏറെ വ്യക്തിപരവും വൈകാരികവുമായ മൂല്യങ്ങളുള്ള ആഭരണമാണ് ആ മോതിരമെന്നും രണ്‍വീര്‍ പറയുന്നു.

വിവാഹമോതിരം കഴിഞ്ഞാല്‍ വിവാഹനിശ്ചയത്തിന് അണിഞ്ഞ പ്ലാറ്റിനം മോതിരവും അമ്മയുടെ ഡയമണ്ട് കമ്മലും മുത്തശ്ശിയുടെ മുത്തുകള്‍ കൊണ്ടുള്ള ആഭരണങ്ങളും പ്രിയപ്പെട്ടതാണെന്നും രണ്‍വീര്‍ പറയുന്നു. കഴിഞ്ഞ ദിവസം രണ്‍വീറും ദീപികയും മുംബൈ വിമാനത്താവളത്തില്‍ ഒരുമിച്ചെത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇരുവരും വിദേശത്ത് നടന്ന ബേബിമൂണ്‍ ആഘോഷത്തിന് ശേഷം തിരിച്ചെത്തിയതാണെന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.

ഇറ്റലിയിലെ കോമോ തടാകത്തിന്റെ പശ്ചാത്തലത്തില്‍ 2018 നവംബര്‍ 14-നാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു വിവാഹം. അതിനുശേഷം മുംബൈയിലും ബംഗ്ലൂറിലും ആഡംബരം നിറഞ്ഞുനിന്ന വിവാഹ പാര്‍ടി ഇരുവരും ഒരുക്കിയിരുന്നു. സെലിബ്രിറ്റികളുടെ നീണ്ടനിര തന്നെയാണ് സത്കാരത്തില്‍ പങ്കെടുത്തത്.

വിവാഹജീവിതത്തില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഇരുവരും ഇപ്പോള്‍ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. സമൂഹ മാധ്യമങ്ങളില്‍ കുഞ്ഞുടുപ്പിന്റേയും ഷൂസിന്റേയും ബലൂണുകളുടേയും ചിത്രം പങ്കുവെച്ച് ഇരുവരും ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചു.

Keywords: After Deleting Pictures With Deepika Padukone, Ranveer Singh Says His Wedding Ring Is ‘Very Dear’ To Him, Mumbai, News, Ranveer Singh, Deepika Padukone, Instagram, Social Media, Interview, Marriage Pictures, National. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia