Playful Pet | ഉടമയെ വ്യായാമം ചെയ്യാൻ അനുവദിക്കാതെ വളർത്തു നായ്ക്കുട്ടി: എന്തൊരു കുസൃതിയെന്ന് സോഷ്യൽ മീഡിയ

 
Puppy Interrupts Owner's Workout
Puppy Interrupts Owner's Workout

Photo Credit: Screengrab. Instagram/ Nick Chap

● സോഷ്യൽ മീഡിയയുടെ മനം കവർന്ന് വീഡിയോ.
● കുഞ്ഞൻ ജർമ്മൻ ഷെപ്പേർഡ് 26-കാരനായ ഉടമയെ ശല്യം ചെയ്യുന്നു.

ലണ്ടൺ: (KVARTHA) മനുഷ്യനുമായി ഏറ്റവും അധികം ആത്മബന്ധം പുലർത്തുന്ന മൃഗങ്ങളാണ് നായ്ക്കൾ. കുടുംബത്തിലെ ഒരംഗത്തെപോലെ കരുതപെടുന്ന ഇവ യജമാനന്റെ ഉറ്റ സുഹൃത്തുക്കളായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇത്തരത്തിൽ ഉടമയും നായ്ക്കളും തമ്മിലുള്ള സൗഹൃദത്തിന്റെയും ബന്ധത്തിന്റെയും ആഴം വ്യക്തമാക്കുന്ന രസകരമായ വീഡിയോകൾ നാം കണ്ടിട്ടുണ്ട്. സമാനമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുന്നത്. വ്യായാമം ചെയ്യുന്നതിനിടയിൽ ഉടമയെ നിരന്തരമായി ശല്യം ചെയ്യുന്ന ഒരു വളർത്തുനായകുട്ടിയുടെ വീഡിയോയാണ് ഇത്. 

നിക്ക് ചാപ്മാൻ എന്ന യുവാവും തന്റെ നായ്ക്കുട്ടിയുമാണ് വീഡിയോയിൽ ഉള്ളത്. അടുത്തിടെയാണ് നിക്ക് ലിയ എന്ന നായ്ക്കുട്ടിയെ സ്വന്തമാക്കിയത്. എന്നാൽ അന്നുമുതൽ നിക്കിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. കാരണം അത്രക്ക് കുസൃതിയാണ് ലിയ.

വീഡിയോയിൽ പുഷ്അപ്പ് എടുക്കാൻ ശ്രമിക്കുന്ന നിക്കിനെയാണ് കാണുന്നത്. എന്നാൽ നയ്ക്കുട്ടിയാകട്ടെ  വർക്ക്ഔട്ട് പൂർത്തിയാക്കാൻ സമ്മതിക്കുന്നില്ല. 'പുഷ്-അപ്പ് അല്ലാതെ കൂടുതൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല. എന്റെ സഹായിക്ക് നന്ദി' എന്നുക്കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കുഞ്ഞൻ ജർമ്മൻ ഷെപ്പേർഡ് ആയ നായ്ക്കുട്ടി ഫിറ്റ്നസ് നിലനിർത്താൻ ശ്രമിക്കുന്ന 26-കാരനായ ഉടമയെ ശല്യം ചെയ്യുന്നത് വീഡിയോയിൽ കാണാം. തന്നേക്കാൾ തൻ്റെ വർക്കൗട്ടിൽ തൻ്റെ ഉടമ കൂടുതൽ താൽപ്പര്യപ്പെടുന്നത് ലിയയ്ക്ക് ഇഷ്ടമല്ലത്രേ.

കുസൃതികാണിക്കുന്നതിനിടയിൽ ചാപ്മാൻ  നായ്ക്കുട്ടിയോട് സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും,  നായ്ക്കുട്ടി അത് കാര്യമാക്കുന്നില്ല-നിക്ക് പറയുന്നതിന് നേരെ വിപരീതമായിട്ടാണ് നായ്ക്കുട്ടി ഓരോന്ന് ചെയ്യുന്നത്. 

അതുകൊണ്ട് തന്നെ വർക്ക്ഔട്ട്‌ ചെയ്യാനുള്ള ഉടമയുടെ ശ്രമം പരാജയെപ്പെടുകയാണ്.

 'ഞാൻ വീട്ടിൽ ഇരുന്ന് വ്യായാമം ചെയ്യാൻ ശ്രമിക്കുന്നു, പക്ഷേ പലപ്പോഴും അതിന് കഴിയാറില്ല,' ന്യൂസ് വീക്കിന് നൽകിയ അഭിമുഖത്തിൽ നിക്ക് പറഞ്ഞു.

എന്നിരുന്നാലും, ലിയ തന്നോടൊപ്പം ഈ സമയത്തെല്ലാം കളിക്കാൻ ആഗ്രഹിക്കുന്നതാണെന്നും നിക്ക് പറയുന്നു.

ഏതായാലും ലിയയുടെ ശല്യപെടുത്തൽ  താൻ കാര്യമാക്കാറില്ലെന്നും ഞങ്ങൾക്ക് ഒരു വലിയ ബന്ധമുണ്ട്, അത് എന്റെ ലോകമാണെന്നും നിക്ക് ചാപ്മാൻ വ്യക്തമാക്കി. 

ഏതായാലും ഈ കുസൃതിയൊക്കെ കുറച്ച് കാലമേ ഉള്ളുവെന്നും ലിയ പൂർണ വളർച്ച പ്രാപിച്ചാലുടൻ, അവളുടെ കടിക്ക് നല്ല വേദനയായിരിക്കുമെന്നും നിക്ക് കൂട്ടിച്ചേർത്തു.

#puppyantics #viralvideo #socialmedia #workoutfails #cutepets #doglover

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia