Fahadh Faasil | തനിക്കും എ ഡി എച് ഡി എന്ന അസുഖമുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ ഫഹദ് ഫാസില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
*കുട്ടികളില്‍ എ ഡി എച് ഡി ചികിത്സിച്ച് മാറ്റാം
*നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന അവസ്ഥയാണ് ഇത്
*ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക, അമിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തില്‍ പെരുമാറ്റം നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍
കൊച്ചി: (KVARTHA) തനിക്ക് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍(ADHD) എന്ന അസുഖമുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ ഫഹദ് ഫാസില്‍. 41-ാം വയസ്സിലാണ് ഈ രോഗം തനിക്ക് ഉണ്ടെന്ന് കണ്ടെത്തിയതെന്നും പ്രായമായതിന് ശേഷം കണ്ടെത്തിയത് കൊണ്ടുതന്നെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലെന്നും ഫഹദ് പറഞ്ഞു. കോതമംഗലം പീസ് വാലി ചില്‍ഡ്രന്‍സ് വിലേജ് നാടിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഫഹദ് ഫാസില്‍.
കുട്ടികളില്‍ എ ഡി എച് ഡി ചികിത്സിച്ച് മാറ്റാമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എനിക്ക് 41-ാം വയസ്സില്‍ കണ്ടെത്തിയതിനാല്‍ ഇനി അത് മാറാനുള്ള സാധ്യതയില്ല. പീസ് വാലിക്ക് ആവശ്യമായ എന്തും ചെയ്ത് തരാന്‍ ഞാന്‍ തയാറാണ്. എന്നെ കാണുമ്പോള്‍ നിങ്ങള്‍ക്ക് ചിരിക്കാന്‍ കഴിയുകയാണെങ്കില്‍ അതാണ് നിങ്ങളോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം എന്നും ഫഹദ് അറിയിച്ചു.
നാഡീ വികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന അവസ്ഥയാണ് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക, അമിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തില്‍ പെരുമാറ്റം നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
എന്നാല്‍ ലക്ഷണങ്ങള്‍ കണ്ട് അധികം വൈകാതെ തന്നെ ചികിത്സിച്ചാല്‍ അസുഖം ബാധിച്ച കുട്ടികളുടെ പെരുമാറ്റത്തിലും പഠനത്തിലും നല്ല പുരോഗതി ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.
