
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) ശ്രീകണ്ഠാപുരത്ത് മാരകമയക്കുമരുന്നായ എംഡിഎംഎയുമായി മുന്നു പേര്‍ അറസ്റ്റില്‍. എം പി സമീര്‍ (29), എ ടി ജസീല്‍ (26), കെ വി അജ്മല്‍ (30) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി എം ഹേമലതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും ശ്രീകണ്ഠാപുരം പൊലീസും ചേര്‍ന്ന് പിടികൂടിയത്.

ഇവരില്‍ നിന്ന് 4.842 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി 8.20 ന് മുക്കാടം ബസ് സ്റ്റോപ്പിന് സമീപംവെച്ച് ഇവര്‍ സഞ്ചരിച്ച കെ എല്‍ 57 കെ 2746 നമ്പര്‍ ഹ്യുണ്ടായ് കാര്‍ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് ലഭിച്ചത്.
ഡാന്‍സാഫ് ടീമിന് പുറമെ ശ്രീകമ്ഠാപുരം എസ്.ഐ എം സുജിലേഷ്, പൊലീസ് ഉദ്യോഗസ്ഥരായ വിനോദ് കുമാര്‍, സി പി സജിമോന്‍, സി വി രജീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.