Accidental Death | ട്രാക്ടര്‍ ട്രോളിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ക്ക് ദാരുണാന്ത്യം; 17 പേര്‍ക്ക് പരുക്ക്; അപകടത്തില്‍പെട്ടത് ശവസംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങി വരികയായിരുന്നവര്‍
May 13, 2024, 13:25 IST
ADVERTISEMENT
ലക്‌നൗ: (KVARTHA) ഉത്തര്‍പ്രദേശിലെ സാംബാളില്‍ ട്രാക്ടര്‍ ട്രോളിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. 17 പേര്‍ക്ക് പരുക്കേറ്റു. ഗാസി റാം (60), മഹിപാല്‍ (55), ഗുമാനി (40) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സാംബാള്‍ - ഹസന്‍പൂര്‍ റോഡില്‍ രാജ്പുര പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന പ്രദേശത്താണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ കണ്ടെയ്‌നര്‍ ട്രകിന്റെ ഡ്രൈവര്‍ ഇറങ്ങിയോടിയെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് മനീഷ് ബന്‍സല്‍ അറിയിച്ചു.

ലഖാന്‍പൂര്‍ ഗ്രാമത്തിലെ താമസക്കാരാണ് മരിച്ചവരും പരുക്കേറ്റവരും. ഇവര്‍ ബുലന്ദ്ശഹര്‍ ജില്ലയിലെ അനുപ്ശഹറില്‍ ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശഷം ട്രാക്ടറില്‍ മടങ്ങി വരുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
Keywords: News, National-News, 3 Died, 17 Injured, Tractor-Truck Collision, UP, Uttar Pradesh News, Sambhal News, Police, Funeral, Sambhal-Hasanpur Road, Accident, Accidental Death, 3 Died, 17 Injured In Tractor-Truck Collision In UP's Sambhal: Police.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.