Accident | 'ബാങ്ക് മാനേജർ അടക്കം 3 പേർക്ക് ജീവൻ നഷ്ടപ്പെട്ടത് കുരങ്ങിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ'
May 13, 2024, 18:47 IST
മൊറാദാബാദ്: (KVARTHA) ഉത്തർപ്രദേശിലെ മൊറാദാബാദ്-അലിഗഡ് ദേശീയ പാതയിൽ ആക്‌സിസ് ബാങ്ക് മാനേജർ അടക്കം മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ട ദാരുണ അപകടം സംഭവിച്ചത് കുരങ്ങിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണെന്ന വിവരം പുറത്തുവന്നു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ മൊറാദാബാദിലെ ദോംഘർ മേഖലയിലാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട കാർ മുന്നിൽ നിന്ന് വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. ആക്‌സിസ് ബാങ്ക് മാനേജർ സൗരഭ് ശ്രീവാസ്തവ, കാഷ്യർ ദിവ്യാൻഷു, മറ്റൊരു ജീവനക്കാരൻ അമിത് എന്നിവരാണ് മരിച്ചത്. രണ്ട് പേർ തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമിത് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
പെട്ടെന്ന് റോഡിൽ പ്രത്യക്ഷപ്പെട്ട കുരങ്ങിനെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ആക്‌സിസ് ബാങ്കിൻ്റെ ചന്ദൗസി ബ്രാഞ്ച് മാനേജറാണ് സൗരഭ് ശ്രീവാസ്തവ. അപകടത്തെത്തുടർന്ന് ടാങ്കർ ലോറി ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായാണ് വിവരം. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Keywords: News, National, Accident, Car, Tanker Lorry, Monkey, National Highway, Hospital, Treatment, Police, Investigation, 3 Bank Employees Die In UP Car Crash Caused By Monkey On Road.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.