Found Dead | പോക്സോ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം
May 11, 2024, 16:44 IST
ബംഗ്ലൂരു: (KVARTHA) പോക്സോ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പ്ലംബറായി ജോലിചെയ്യുന്ന കെ സത്യ(20) യെ ആണ് വെള്ളിയാഴ്ച രാവിലെ ബംഗ്ലൂര്‍ മിഷന്‍ റോഡിലെ കെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവം കൊലപാതകമാണെന്ന ആരോപണവുമായി സത്യയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. 15 വയസ്സുള്ള പെണ്‍കുട്ടിയുമായി സത്യ പ്രണയത്തിലായിരുന്നുവെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഒന്നരവര്‍ഷം മുമ്പ് പെണ്‍കുട്ടിയുമായി സത്യ ഒളിച്ചോടിയിരുന്നു. ഈ സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതോടെ പൊലീസ് പോക്സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഒരുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ബംഗ്ലൂറില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു സത്യയുടെ താമസം. വ്യാഴാഴ്ച വീട്ടില്‍നിന്ന് പോയ ഇയാള്‍ രാത്രി വൈകിയിട്ടും തിരിച്ചെത്തിയിരുന്നില്ല. ഇതിനിടെയാണ് പ്രദേശവാസികള്‍ മരിച്ചനിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.
യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. മഴ പെയ്ത സമയത്താണ് യുവാവ് കെട്ടിടത്തിലെത്തിയതെന്നും കരുതുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായും അറിയിച്ചു.

Keywords: 20-year-old POCSO accused found dead in Bengaluru, Bengaluru, News, Dead Body, Police, Allegation, Family, Natives, Probe, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.