Court Verdict | 'മയക്കുമരുന്ന് കടത്തി'; 2 യുവാക്കൾക്ക് 10 വര്‍ഷം കഠിന തടവും പിഴയും

 


കണ്ണൂർ: (KVARTHA) 51 ഗ്രാം മെത്താംഫെറ്റാമൈൻ കടത്തിയ കേസില്‍ രണ്ട് യുവാക്കൾക്ക് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വടകര നാർക്കോട്ടിക്ക് കോടതി ശിക്ഷ വിധിച്ചു. പ്രതികൾക്ക് ഇതുവരെ ജാമ്യം അനുവദിക്കാതെയായിരുന്നു വിചാരണ നടന്നത്. കോഴിക്കോട് ജില്ലയിലെ കെ.കെ നൗഫല്‍ (37), പി മുഹമ്മദ് ജുനൈദ് (39) എന്നിവരെയാണ് ശിക്ഷിച്ചത്.
  
Court Verdict | 'മയക്കുമരുന്ന് കടത്തി'; 2 യുവാക്കൾക്ക് 10 വര്‍ഷം കഠിന തടവും പിഴയും

പിഴ ഒടുക്കിയില്ലെങ്കില്‍ ആറു മാസം അധിക തടവ് അനുഭവിക്കണം. 2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സസ്‌മെന്റ് ആന്‍ഡ് ആന്റ്‌റി നര്‍ക്കോട്ടിക്ക് സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ജിജില്‍ കുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്. ബെംഗ്‌ളൂറില്‍ നിന്ന് ബസില്‍ കണ്ണൂരിലേക്ക് കടത്തിയ മയക്കുമരുന്നാണ് പിടികൂടിയത്.

Keywords: News, Malayalam-News, Kannur, Crime, 2 youths sentenced to 10 years rigorous imprisonment and fine for drug trafficking.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia