Arrested | കൗമാരക്കാരന്‍ ഓടിച്ച ആഡംബര കാറിടിച്ച് 2 പേര്‍ മരിച്ച സംഭവം: 'പ്രതിയുടെ രക്തപരിശോധനാ റിപോര്‍ടില്‍ കൃത്രിമം കാണിച്ച' ഫൊറന്‍സിക് ലാബ് മേധാവിയടക്കം 2 ഡോക്ടര്‍മാര്‍ അറസ്റ്റില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
*അറസ്റ്റിലായത് ഡോ. അജയ് താവ് റെ, ഡോ. ശ്രീഹരി ഹാര്‍ണര്‍ എന്നിവര്‍
*പ്രതിയായ കൗമാരക്കാരന്‍ മദ്യപിച്ചിരുന്നില്ലെന്നായിരുന്നു ഇവര്‍ നല്‍കിയ റിപോര്‍ട്
പുനെ: (KVARTHA) മദ്യലഹരിയിലായിരുന്ന കൗമാരക്കാരന്‍ ഓടിച്ച ആഡംബര കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിയുടെ രക്തപരിശോധനാ റിപോര്‍ടില്‍ കൃത്രിമം കാണിച്ചെന്ന പരാതിയില്‍ ഫൊറന്‍സിക് ലാബ് മേധാവിയടക്കം രണ്ട് ഡോക്ടര്‍മാര്‍ അറസ്റ്റില്‍. ഐടി പ്രൊഫഷണലായ രണ്ട് ചെറിപ്പക്കാരാണ് മെയ് 19 ന് നടന്ന അടപകടത്തില്‍ മരിച്ചത്.
പുനെ സാസൂണിലെ സര്‍കാര്‍ ആശുപത്രിയിലെ ഫൊറന്‍സിക് ലാബ് മേധാവി ഡോ. അജയ് താവ് റെ, ഡോ. ശ്രീഹരി ഹാര്‍ണര്‍ എന്നിവരെയാണ് പുനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതിയായ കൗമാരക്കാരന്‍ മദ്യപിച്ചിരുന്നില്ലെന്നായിരുന്നു അപകടത്തിന് പിന്നാലെ നടത്തിയ രക്തപരിശോധനയുടെ റിപോര്‍ട്. എന്നാല്‍ സംഭവത്തിന് മുന്‍പ് പ്രതി സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് റിപോര്‍ടില്‍ കൃത്രിമം നടന്നതായുള്ള ആരോപണം ഉയര്‍ന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
പുനെയിലെ സമ്പന്ന കുടുംബത്തില്‍പ്പെട്ട പ്രതിയെ രക്ഷിക്കാന്‍ പൊലീസും മറ്റ് അധികൃതരും ശ്രമിക്കുന്നുവെന്ന ആരോപണം തുടക്കം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ അച്ഛനെയും മുത്തച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ കൗമാരക്കാരന്‍ ഇപ്പോള്‍ ജുവനൈല്‍ ഹോമിലാണ്.
സംഭവത്തെ കുറിച്ചുള്ള പുനെ പൊലീസ് കമിഷണര്‍ അമൃതേഷ് കുമാറിന്റെ പ്രതികരണം ഇങ്ങനെ:
മദ്യപിച്ചതിനെ തുടര്‍ന്ന് അബദ്ധത്തില്‍ സംഭവിച്ചുപോയ അപകടമോ കൊലപാതകമോ അല്ല ഇത്. പ്രതി രണ്ട് ബാറുകളില്‍ പോയി മദ്യപിച്ചിരുന്നു, നമ്പര്‍പ്ലേറ്റില്ലാത്ത കാര്‍ തിരക്കുള്ള, ഇടുങ്ങിയ തെരുവില്‍ അമിതവേഗത്തില്‍ അലക്ഷ്യമായി ഓടിച്ചു, ഇതേക്കുറിച്ചെല്ലാം ഇയാള്‍ക്ക് ശരിക്കും ബോധ്യമുണ്ടായിരുന്നുവെന്ന് മാത്രമല്ല ഇതുകാരണം ആളുകളുടെ ജീവന്‍ അപകടത്തില്‍പ്പെട്ടേക്കാമെന്നും അറിയാമായിരുന്നു.
