Destinations | തിരുവനന്തപുരത്ത് കാണേണ്ട 14 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
May 11, 2024, 17:22 IST
/ ഏദൻ ജോൺ
(KVARTHA) തിരുവനന്തപുരം ജില്ലയിൽ പ്രധാനമായും കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട 13 വിനോദസഞ്ചാര കേന്ദ്രങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, കാഴ്‌ചബംഗ്ലാവും മൃഗശാലയും, കോവളം, നേപ്പിയര്‍ മ്യൂസിയം, ശംഖുമുഖം ബീച്ച്, വേളി ടൂറിസ്റ്റ് ഹോം, പൂവാര്‍, പുഞ്ചക്കരി, അഗസ്ത്യാര്‍കൂടം, പൊന്മുടി, മീന്‍മുട്ടി വെള്ളച്ചാട്ടം, ചിറ്റിപ്പാറ, നെയ്യാര്‍ ഡാം, വര്‍ക്കല ബീച്ച് തുടങ്ങിയവയൊക്കെയാണ് തിരുവനന്തപുരത്ത് എത്തുന്ന വിനോദസഞ്ചാരികൾ പ്രധാനമായും കാണേണ്ടത്.
1. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം
അനന്തപത്മനാഭൻ്റെ നാട് എന്നാണ് തിരുവനന്തപുരത്തെപ്പറ്റി അറിയപ്പെടുന്നത്. അങ്ങനെയാണ് നമ്മുടെ കേരള തലസ്ഥാനത്തിന് തിരുവനന്തപുരം എന്ന പേരുണ്ടായത്. പുരാണങ്ങളിൽ ക്ഷേത്രത്തിനു പരാമർശമുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് നാല് കി മീ ദൂരമുണ്ട് ക്ഷേത്രത്തിൽ എത്തിച്ചേരാൻ. റെയില്‍വേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നാണെങ്കിൽ ഒരു കിലോമീറ്ററും മതിയാകും.
2. കാഴ്‌ച ബംഗ്ലാവും മൃഗശാലയും
തിരുവനന്തപുരം കാഴ്ചബംഗ്ലാവും മൃഗശാലയും വളരെ പ്രസിദ്ധമാണ്. കുട്ടികളെയും വിദ്യാർത്ഥികളെയും കൊണ്ട് വരുന്നവർക്ക് ഇവിടം വളരെ ആസ്വാദ്യകരമാവും. തിരുവനന്തപുരം മൃഗശാലയിലെ മ്യൂസിയം കോംപ്ലക്സ് 55 ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. തുടക്കത്തില്‍ പൊതുജനങ്ങൾക്ക് വിനോദപരിപാടികൾ നല്‍കുന്നതിനായാണ് തിരുവനന്തപുരം മൃഗശാല - മ്യൂസിയം കോംപ്ലക്സ് ആരംഭിച്ചത്. 1857 സെപ്തംബറിൽ ഈ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
എന്നാൽ മ്യൂസിയം തന്നെ വളരെയധികം ആകർഷിക്കാനായില്ല. അതിനാൽ മൃഗശാലയും പൊതു ഉദ്യാനങ്ങളും എന്നറിയപ്പെടുന്ന പാർക്ക് 1859 ൽ ആരംഭിച്ചു. 1880 ആയപ്പോഴേക്കും മദ്രാസിലെ ഗവർണറുടെ വാസ്തുശില്പി, രൂപകല്പന ചെയ്ത ഒരു പുതിയ കെട്ടിടം നിര്‍മിക്കുകയും ആ കെട്ടിടത്തിലേക്ക് മ്യൂസിയം മാറ്റി സ്ഥാപിക്കുകയും ചെയ്തു. രാവിലെ 9 മണി മുതൽ ആണ് പാർക്ക് തുറക്കുന്നത്. തിങ്കളാഴ്ചകളിൽ ഇത് അടച്ചിടുന്നു. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷൻ നിന്ന് 3 കി.മീറ്ററും കെ.എസ്.ആർ.ടി.സി വഴി ഒരു കിലോമീറ്ററും വിമാനത്താവളം വഴി വരുന്നവർക്ക് 5.7 കിമീറ്ററും എടുക്കും ഇവിടെ എത്തിച്ചേരുവാൻ.
3. നേപ്പിയര്‍ മ്യൂസിയം
തിരുവനന്തപുരത്ത് കൊട്ടാരസദൃശമായ കെട്ടിടത്തിലാണ് നേപ്പിയർ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇത് പത്തൊൻപതാം നൂറ്റാണ്ടിലാണ് പണികഴിപ്പിച്ചത്. സര്‍ക്കാര്‍ ആര്‍ട്ട് മ്യൂസിയം എന്നും ഇത് അറിയപ്പെടുന്നു. ഇവിടെ എത്തുന്നവര്‍ക്ക് പ്രകൃതി ശാസ്ത്ര മ്യൂസിയവും മൃഗശാലയും സന്ദര്‍ശിക്കാം എന്നതാണ് സവിശേഷത. ചരിത്ര പ്രാധാന്യമുള്ള പുരാതന ഓട്ടു പ്രതിമകള്‍, ആഭരണങ്ങള്‍, രാജകീയരഥം, ആനക്കൊമ്പില്‍ തീര്‍ത്ത ശില്പങ്ങള്‍ തുടങ്ങിയവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ചൈനീസ്, മുഗള്‍, കേരളീയ വാസ്തു ശില്പകല, എന്നിവയുടെ സംയുക്ത സങ്കരനിര്‍മ്മിതിയാണ് ഈ മ്യൂസിയം കെട്ടിടം. രാവിലെ 10 മുതൽ മ്യൂസിയം തുറക്കും. തിരുവനന്തപുരത്തിന്റെ നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നു എന്നതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ മുഖ്യ ആകർഷണകേന്ദ്രങ്ങളിലൊന്നാണ് നേപ്പിയർ മ്യൂസിയവും. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിൽ നിന്ന് രണ്ട് കി.മീറ്ററും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 6 കി.മീറ്ററും ദൂരമേയുള്ളു ഇവിടെ എത്താൻ.
4. കോവളം
തിരുവനന്തപുരത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ ഒന്നാമത്തെ ടൂറിസ്റ്റ് സ്ഥലമായി അറിയപ്പെടുന്നത് കോവളമാണ്. തിരുവനന്തപുരത്ത് എത്തുന്നവർ പ്രഥമ പരിഗണന നൽകുന്ന സ്ഥലമെന്നുള്ള പ്രത്യേകതയും കോവളം ബീച്ചിനുണ്ട്. നീന്തല്‍, വെയില്‍ കായല്‍, ആയുര്‍വേദ സൗന്ദര്യ സംരക്ഷണം, തിരുമ്മല്‍, കട്ടമരത്തില്‍ കടല്‍യാത്ര തുടങ്ങിയ ഒട്ടേറെ സാധ്യതകൾ കോവളം ബീച്ചിൽ എത്തുന്ന വിനോദസഞ്ചാരികൾ പ്രയോജനപ്പെടുത്തുന്നു.
ചികിത്സാ കേന്ദ്രങ്ങള്‍, സമ്മേളന സൗകര്യങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, യോഗ, ആയുര്‍വ്വേദ തിരുമ്മല്‍ കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍ എന്നിങ്ങനെ കോവളത്ത് വിനോദസഞ്ചാരികള്‍ക്ക് വിവിധ നിരക്കിലുളള സൗകര്യങ്ങള്‍ ലഭിക്കുമെന്നതാണ് മറ്റൊരു സവിശേഷത. തിരുവനന്തപുരം ജില്ലയിൽ ഏറ്റവും അധികം വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലം കൂടിയാണ് കോവളം ബീച്ച് . തദ്ദേശീയരായ വിനോദസഞ്ചാരികൾക്കും വിദേശീയരായ വിനോദസഞ്ചാരികൾക്കും ഒരുപോലെ ഇഷ്ടമുള്ള വിനോദസഞ്ചാര കേന്ദ്രമാണ് കോവളം. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് 16 കിലോ മീറ്ററും, തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 10 കിലോമീറ്ററും ദൂരമുണ്ട്.
5. ശംഖുമുഖം ബീച്ച്
തിരുവനന്തപുരം വിമാനത്താവളത്തിന് ഏറെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. സാഗരകന്യക എന്ന് വിളിക്കപ്പെടുന്ന മനോഹരമായ മത്സ്യകന്യകയുടെ പ്രതിമ ഇവിടെ ആരെയും ആകർഷിക്കുന്ന ഒന്നാണ്. വ്യോമസേന ഹെലികോപ്ടറും കാണാന്‍ ഇവിടെ അവസരമൊരുക്കിയിട്ടുണ്ട്. വെളുത്ത മണലും വിശാലമായ അന്തരീക്ഷവും, നഗരത്തിലെ ജനക്കൂട്ടത്തില്‍ നിന്ന് അകന്ന്, വിശ്രമത്തിനുള്ള എല്ലാ ചേരുവകളും ഇഴുകിച്ചേര്‍ന്ന ഇടമാണ് ശംഖുമുഖം. ബീച്ചിന് സമീപത്തായി ഉള്ള ലഘുഭക്ഷണശാലകളും ഉണ്ട്. വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഇവിടെ ലഭ്യമാണ്. ഈ പ്രത്യേകതകൾ എല്ലാം കൊണ്ടു തന്നെ ശംഖുമുഖം ബീച്ച് കാണാൻ ദിവസേനയെന്നോണം നിരവധിയാളുകളാണ് എത്തിച്ചേരുന്നത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷൻ, തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്ന് ഏഴ് കിലോമീറ്റർ ആണ് ഇവിടേയ്ക്ക് എത്താനുള്ള ദൂരം.
6. വേളി ടൂറിസ്റ്റ് ഹോം
ബോട്ടിംഗ് ആണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ബോട്ടിംഗ് ഇഷ്ടപ്പെടുന്നപ്പെടുന്നവർക്ക് കുടുംബസമേതം എത്താൻ പറ്റിയ സ്ഥലമാണ് വേളി ടൂറിസ്റ്റ് ഹോം. ഒപ്പം ഇവിടെ കുതിര സവാരിയും നടത്താവുന്നതാണ്. പൂന്തോട്ടം, കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, പ്രതിമകളുടെ പാര്‍ക്ക്, സ്വയം പെഡല്‍ ചെയ്യാവുന്നതും അല്ലാത്തതുമായ ബോട്ടിംഗ് സൗകര്യങ്ങള്‍, കെ.ടി.ഡി.സി.യുടെ ഉടമസ്ഥതയിലുളള 'ഫ്ലോട്ടിങ് റെസ്റ്റോറന്റ് എന്നിവയൊക്കെയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. കുടുംബസമേതമോ സുഹൃത്തുക്കള്‍ക്കൊപ്പമോ അല്‍പസമയം ചിലവിടാന്‍ വേളി ടൂറിസ്റ്റ് ഹോമില്‍ സൗകര്യങ്ങളുണ്ട്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിൽ നിന്ന് 8 കി.മീറ്ററും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 3 കി. മീറ്ററും ആണ് ദൂരം.
7. പൂവാര്‍
പൂവാർ എന്നത് മനോഹരമായ ഒരു തീരമേഖലയാണ്. തീരഗ്രാമങ്ങളിലെ ജീവിതമറിയാന്‍ യോജിച്ച ഇടമാണ്. അങ്ങനെ ഒരു അനേഷണം നടത്തുന്നവർക്ക് പ്രയോജനപ്പെടുന്ന ഒരു സ്ഥലം കൂടിയാണ് പൂവാർ. കടലും കായലും അഴിമുഖവും ചേര്‍ന്ന മത്സ്യബന്ധന ഗ്രാമങ്ങളും സഞ്ചാരികള്‍ക്ക് വ്യത്യസ്ത അനുഭവമാകും. നെയ്യാര്‍ അറബിക്കടലുമായി ചേരുന്ന അഴിമുഖമായ ഇവിടെ എത്തിയാൽ ചെറിയ നിരക്കില്‍ ബോട്ടിംഗിന് സ്വകാര്യ ബോട്ടുകളും ലഭ്യമാണ്. കോവളം സന്ദര്‍ശിക്കുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ ഈ തീരമേഖലയിൽ എത്തിച്ചേരാവുന്നതാണ്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ നിന്ന് 23 കി.മീറ്ററും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 25 കി.മീറ്ററും ആണ് ദൂരം.
< !- START disable copy paste -->

8. പുഞ്ചക്കരി
പുഞ്ചക്കരി പാടം പച്ചപ്പിനും ഗ്രാമീണ ഭംഗിക്കും പേരുകേട്ടയിടമാണ്. തിരുവനന്തപുരം നഗരത്തിന് ഏറെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തിന്റെ കുട്ടനാട് എന്നാണ് പുഞ്ചക്കരിയുടെ വിളിപ്പേര്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും അല്‍പനേരം വിട്ടുനില്‍ക്കണമെന്നും ശുദ്ധവായു ശ്വസിക്കണമെന്നും ആഗ്രഹമുള്ളവര്‍ക്ക് പുഞ്ചക്കരി മികച്ച അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്. പുഞ്ചക്കരിയിലെ ശ്രദ്ധേയമായ പാലം ഇന്ന് കിരീടം പാലം എന്നാണ് അറിയപ്പെടുന്നത്. കിരീടം സിനിമയില്‍ സേതുമാധവന്‍ (മോഹന്‍ലാല്‍) ഇരിക്കുന്ന പാലമാണിത്.
കിരീടം പാലം കടന്ന് പുഞ്ചക്കരി പാടത്തേയ്ക്ക് എത്തുമ്പോള്‍ ഒന്നര മീറ്റര്‍ മാത്രം വീതിയുള്ള ബണ്ട് റോഡാണ് സഞ്ചരികളെ വരവേല്‍ക്കുക. ഭക്ഷണം മാത്രം കിട്ടുന്ന പുഞ്ചക്കരിയിലെ ഷാപ്പ് ഏറെ പ്രശസ്തമാണ്. നാവില്‍ കൊതിയൂറും വിഭവങ്ങളുടെ കലവറ തന്നെയാണ് പുഞ്ചക്കരി ഷാപ്പ്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും ആഘോഷിക്കാൻ തിരുവനന്തപുരത്ത് പറ്റിയൊരിടമാണ് പുഞ്ചക്കരി പാടം. തിരുവനന്തപുരത്ത് നിന്ന് കരമന പാപ്പനംകോട് വഴി കൈമനത്തെത്തണം. അവിടെ നിന്ന് തിരുവല്ലത്ത് എത്തിയ ശേഷം പുഞ്ചക്കരിയിലേയ്ക്ക് പോകാം. ഏകദേശം 12 കിലോ മീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ തിരുവനന്തപുരം നഗരത്തില്‍ നിന്ന് പുഞ്ചക്കരിയിലെത്താം.
9. അഗസ്ത്യാര്‍കൂടം
തിരുവനന്തപുരത്തെ അഗസ്ത്യാര്‍കൂടം എന്ന സ്ഥലം ചരിത്ര പ്രസിദ്ധമായ സ്ഥലമാണ്. പൂരാണങ്ങളിൽ ഈ സ്ഥലത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അഗസ്ത്യമുനിയുടെ വാസസ്ഥലം എന്നാണ് ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. അതിനാലാണ് അഗസ്ത്യാര്‍കൂടം എന്ന പേര് ഈ സ്ഥലത്തിന് ഉണ്ടായതെന്നാണ് വിശ്വാസം. അഗസ്ത്യാര്‍കൂടത്തിലെ അന്തരീക്ഷത്തിനു തന്നെ ഔഷധ ഗുണമുണ്ട് എന്നാണ് വിശ്വാസം. ശുദ്ധമായ വായുവും കുളിര്‍കാറ്റും സാഹസികതയും പക്ഷിനിരീക്ഷണവുമെല്ലാം ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി അഗസ്ത്യാര്‍കൂടത്തിലേയ്ക്ക് പോകാം.
അപൂര്‍വമായ സസ്യജാലങ്ങളെയും ഇവിടെ കാണാനാകും. അഗസ്ത്യമുടിയുടെ താഴ്വാരമായ ബോണക്കാട് വരെ മാത്രമേ വാഹനയാത്ര സാധ്യമാകൂ. കൊടുമുടിയിലേക്ക് നടന്നു തന്നെ കയറണം. നെയ്യാര്‍ അണക്കെട്ടില്‍ നിന്നും ബോണക്കാട് നിന്നും അഗസ്ത്യാര്‍കൂടം കാണാനാവും. ഡിസംബര്‍ മുതല്‍ ഏപ്രില്‍ മാസം വരെയാണ് സീസണ്‍. തിരുവനന്തപുരത്തെ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് മുന്‍കൂറായി അനുവാദം വാങ്ങിയാലേ അഗസ്ത്യാര്‍കൂടത്തിലേക്ക് യാത്ര ചെയ്യാനാകൂ. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 61 കി.മീറ്ററും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 69 കി.മീറ്ററും ആണ് അഗസ്ത്യാര്‍കൂടത്തിലേയ്ക്കുള്ള ദൂരം.
10. പൊന്മുടി
വിനോദസഞ്ചാരികളുടെ തിരുവനന്തപുരത്തെ മറ്റൊരു ഇഷ്ടകേന്ദ്രമാണ് പൊൻമുടി. ഇവിടെയെത്തിയാൽ ഉല്ലാസയാത്രയും ഡ്രൈവിംഗും തണുപ്പുമെല്ലാം ശരിക്കും ആസ്വദിക്കാമെന്നതു തന്നെ കാരണം. കടല്‍ തീരത്താണ് തിരുവനന്തപുരം നഗരം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ പൊന്മുടിയിലേക്കുള്ള യാത്ര തുടങ്ങി അരമണിക്കൂര്‍ പിന്നിടേണ്ട, ഉയരം കൂടുന്ന ഭൂപ്രകൃതിയും ചെറുകുന്നുകളും പച്ചപ്പും തണുത്ത കാറ്റും സഞ്ചാരികളെ സ്വാഗതം ചെയ്യും. തിരുവനന്തപുരത്ത് എത്തിയാൽ ഇത്ര ശാന്തസുന്ദരവും പ്രകൃതി സുന്ദരവുമായ മറ്റൊരു പ്രദേശം ഉണ്ടോയെന്നുപോലും സംശയം തോന്നിയേക്കാം.
വൈകിട്ടാവുമ്പോഴേക്കും മൂടല്‍മഞ്ഞ് പരക്കുന്ന പൊൻമുടി കൂടുതൽ സുന്ദരിയായി മാറും. അതിനാൽ തന്നെ ഇവിടെ താമസിച്ച് സമയം ചെലവഴിക്കാൻ എത്തുന്നവർ ഏറെയാണ്. പൊന്മുടിയില്‍ താമസത്തിനും സൗകര്യങ്ങളുണ്ട്. പൊന്മുടി വ്യൂ പോയിന്റ് വരെ കെഎസ്ആര്‍ടിസി ബസ് സര്‍വീസുമുണ്ട്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിൽ നിന്ന് 61 കി.മീറ്ററും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 67 കി.മീറ്ററും ആണ് ഇവിടേയ്ക്കുള്ള ദൂരം
11. മീന്‍മുട്ടി വെള്ളച്ചാട്ടം
ഇടതൂര്‍ന്ന് നില്‍ക്കുന്ന കാടും ഒരു വെള്ളച്ചാട്ടവും പിന്നെ പ്രകൃതി മനോഹരമായ കുറേ കാഴ്ചകളും ഒക്കെയായി മീന്‍മുട്ടി അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ്. തിരുവനന്തപുരം യാത്രയില്‍, പ്രത്യേകിച്ച് പൊന്മുടി യാത്രയില്‍ ഒരിക്കലും ഒഴിവാക്കരുതാത്ത മീന്‍മുട്ടയുടെ ഭംഗി വര്‍ണനാതീതമാണ്. പൊന്മുടിയിലേക്കുള്ള പാതയിലാണ് മീന്‍മുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പൊന്മുടിയുടെ മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന കല്ലാര്‍ സമതലങ്ങളിലേക്കു പ്രവേശിക്കുന്ന ഇടമാണിത്. സാഹസിക നടത്തത്തിനും കാട്ടിനുള്ളില്‍ തമ്പടിക്കാനും ഇവിടെ സാധ്യതകളുണ്ട്.
കല്ലും ആറും ഒരുപോലെ ചേര്‍ന്ന സ്ഥലമാണ് കല്ലാര്‍. ഈ പ്രദേശത്ത് കൂടിയൊഴുകുന്ന കല്ലാര്‍ നദിയില്‍ നിന്നുമാണ് നാടിനും അതേ പേര് തന്നെ ലഭിച്ചതെന്ന് പറയുന്നു. ശാന്തതയും നിശബ്ദതയും ചൂട് കുറഞ്ഞ കാലാവസ്ഥയുമാണ് മീന്‍മുട്ടിയുടെ മറ്റൊരു സവിശേഷത. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് അവസാനം വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്. തിരുവനന്തപുരം നഗരത്തില്‍ നിന്നും 42 കിലോ മീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. നഗരത്തില്‍ നിന്നും മീന്‍മുട്ടിയിലെത്താന്‍ ഏകദേശം ഒന്നര മണിക്കൂര്‍ സമയം ആവശ്യമാണ്. ഏറ്റവുമടുത്തുള്ള വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും തിരുവനന്തപുരത്ത് തന്നെയാണ്.
12. ചിറ്റിപ്പാറ
പൊന്മുടിയുടെ സൗന്ദര്യത്തോട് കിടപിടിക്കുന്ന മറ്റൊരു അടിപൊളി സ്ഥലമാണ് ചിറ്റിപ്പാറ. പൊന്മുടി എല്ലാവര്‍ക്കും സുപരിചിതമാണെങ്കിലും അതേ റൂട്ടില്‍ തന്നെ സ്ഥിതി ചെയ്യുന്ന ചിറ്റിപ്പാറയെ കുറിച്ച് അധികമാര്‍ക്കും അറിയില്ലെന്നതാണ് സത്യം. തിരുവനന്തപുരത്തിന്റെ മീശപ്പുലിമല എന്നാണ് ചിറ്റിപ്പാറ അറിയപ്പെടുന്നത്. ഏകദേശം 12 ഏക്കര്‍ വരുന്ന പാറകൊണ്ടുള്ള കുന്നാണ് ചിറ്റിപ്പാറ. ട്രക്കിംഗും റോപ്പ് ക്ലൈമ്പിംഗുമെല്ലാം ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമായ സ്ഥലമാണിത്. അതിരാവിലെ എത്തിയാല്‍ സഞ്ചാരികളെ കാത്തിരിക്കുക പഞ്ഞിക്കെട്ട് പോലെ കാണപ്പെടുന്ന മേഘങ്ങളാകും. വൈകുന്നേരം എത്തിയാല്‍ കോടമഞ്ഞും വരവേല്‍ക്കാനുണ്ടാകും.
തിരുവനന്തപുരം-പൊന്മുടി റൂട്ടില്‍ വിതുര എത്തുന്നതിന് മുമ്പ് തൊളിക്കോടിന് ശേഷം ഇരുതലമൂലയില്‍ നിന്ന് വലത്തേയ്ക്ക് ഏകദേശം രണ്ട് കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ആയിരവല്ലി ക്ഷേത്രത്തിലെത്താം. ഇവിടെ വാഹനം നിര്‍ത്തി 15 മിനിറ്റ് മുകളിലേയ്ക്ക് നടന്നാല്‍ ചിറ്റിപ്പാറയിലെത്താം. തിരുവനന്തപുരത്തു നിന്ന് ഏകദേശം 27 കി.മീറ്ററും നെടുമങ്ങാട് നിന്ന് ഏകദേശം 15 കി.മീറ്ററും സഞ്ചരിച്ചാല്‍ ചിറ്റിപ്പാറയിലെത്താം.
13. നെയ്യാര്‍ ഡാം
1958 ലാണ് നെയ്യാർ ഡാം സ്ഥാപിതമാകുന്നത്. പിക്‌നിക് സ്‌പോട്ടാണ് നെയ്യാര്‍ ഡാം. തിരുവനന്തപുരം കാട്ടാക്കട താലൂക്കിലെ കല്ലിക്കാട് പഞ്ചായത്തിലാണ് നെയ്യാര്‍ ഡാം സ്ഥിതി ചെയ്യുന്നത്. നെയ്യാർ നദിയിൽ സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ടിൽ ഡാമിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം ബോട്ടിംഗിനുള്ള സൗകര്യവും ഉണ്ട്. വനിതകളാണ് ബോട്ട് ഡ്രൈവര്‍മാര്‍ എന്നതാണ് സവിശേഷത. നെയ്യാര്‍ ഡാമില്‍ ലയണ്‍ സഫാരി പാര്‍ക്കുമുണ്ട്.
തിരുവനന്തപുരം നഗരത്തില്‍ നിന്നും ഏകദേശം 30 കിലോ മീറ്റര്‍ അകലെ പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് നെയ്യാര്‍ ഡാം സ്ഥിതി ചെയ്യുന്നത്. നെയ്യാറിന്റെ ഒരു കനാല്‍ തമിഴ്‌നാട്ടിലെ പടിഞ്ഞാറന്‍ ജില്ലകളിലേക്ക് ഒഴുകുന്നുണ്ട്. തിരുവനന്തപുരത്ത് എത്തുന്ന വിനോദസഞ്ചാരികൾ നെയ്യാർ ഡാമും കണ്ടേ സാധാരണ തിരിച്ചു പോകാറുള്ളു. തിരുവനന്തപുരം റെയില്‍ വേ സ്റ്റേഷനില്‍ നിന്നും ബസ് സ്റ്റാന്‍ഡില്‍ നിന്നും 32 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ നെയ്യാര്‍ ഡാമിലെത്താം.
14. വര്‍ക്കല ബീച്ച്
പാപനാശം എന്നറിയപ്പെടുന്ന വര്‍ക്കല കടല്‍ത്തീരം വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ്. മനോഹരമായ കടല്‍ത്തീരങ്ങള്‍, വിഷ്ണു ക്ഷേത്രം, ശിവഗിരി മഠം, ആശ്രമം തുടങ്ങിയവ വര്‍ക്കലയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 57 കി. മീ. ദൂരമാണ് ഇവിടേയ്ക്ക് ഉള്ളത്. ഹിന്ദുക്കളെ സംബന്ധിച്ച് ഒരു പുണ്യ ഇടമാണ് വർക്കല ബീച്ചും അതിനോട് ചുറ്റപ്പെട്ട സ്ഥലങ്ങളും.
തിരുവനന്തപുരം ജില്ലയിൽ കാണാവുന്ന അത്യാവശ്യം പ്രധാനപ്പെട്ട സ്ഥലങ്ങളാണ് ഇവിടെ പരിചയപ്പെടുത്തിയത്. എന്നാൽ അത്ര പ്രസക്തമല്ലാത്തതും കാണാൻ കൊള്ളാവുന്നതുമായ ചെറിയ പ്രദേശങ്ങൾ ഇനിയും തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ട്. ഈ പ്രധാന സ്ഥലങ്ങൾ കാണാൻ പോകുന്ന കൂടെ അത്തരത്തിലുള്ള സ്ഥലങ്ങളും നിങ്ങൾക്ക് കാണാവുന്നതാണ്. എന്തായാലും ഇത്രയും സ്ഥലങ്ങൾ തിരുവനന്തപുരത്ത് വിനോദസഞ്ചാരികൾ നിശ്ചയമായും കാണേണ്ടത് തന്നെയാണ്.
Keywords: News, Malayalam News, Travel, Tourism, Tour, Thiruvananthapuram, Destinations, 14 must-see tourist spots in Thiruvananthapuram

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.